കാലം തെറ്റി, കൃഷി പാളി നാശനഷ്ടം കനത്തു
എടത്വ∙ ഓരോ കൃഷി സീസൺ കഴിയുമ്പോഴും കൃഷിയുടെ അന്തരം കുറയുന്നു. ഇതുകാരണം കാലാവസ്ഥ വ്യതിയാനത്തിൽ പെട്ട് കൃഷിനാശത്തിന്റെ അളവും കൂടുന്നു. മുൻകാലങ്ങളിൽ കൃഷി കലണ്ടർ ഇല്ലെങ്കിലും കൃത്യമായ സമയങ്ങളിൽ കൃഷിയിറക്കും കൊയ്ത്തും നടന്നിരുന്നു. അന്നൊക്കെ ഇത്രയും കൃഷിനാശം ഇല്ലായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു

എടത്വ∙ ഓരോ കൃഷി സീസൺ കഴിയുമ്പോഴും കൃഷിയുടെ അന്തരം കുറയുന്നു. ഇതുകാരണം കാലാവസ്ഥ വ്യതിയാനത്തിൽ പെട്ട് കൃഷിനാശത്തിന്റെ അളവും കൂടുന്നു. മുൻകാലങ്ങളിൽ കൃഷി കലണ്ടർ ഇല്ലെങ്കിലും കൃത്യമായ സമയങ്ങളിൽ കൃഷിയിറക്കും കൊയ്ത്തും നടന്നിരുന്നു. അന്നൊക്കെ ഇത്രയും കൃഷിനാശം ഇല്ലായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു കർഷകർ കൃഷിയിറക്കിയിരുന്നത്. സാധാരണ പുഞ്ചക്കൃഷി (രണ്ടാം വിള) തുലാമാസം 10 നു തുടങ്ങി കുംഭ മാസത്തോടെ വിളവെടുക്കുകയാണു ചെയ്തിരുന്നത്. നവംബർ മുതൽ മാർച്ച് മാസം വരെയായിരുന്നു കൃഷി സീസൺ.
രണ്ടാം കൃഷിയാകട്ടെ മേട മാസത്തിൽ ആരംഭിച്ച് ചിങ്ങമാസത്തിൽ പൂർത്തിയാക്കുകയായിരുന്നു പതിവ്.മേയ് മുതൽ സെപ്റ്റംബർ വരെയായിരുന്നു സീസൺ. പുഞ്ചക്കൃഷി കഴിഞ്ഞ് 1 മാസത്തെ ഇടവേളയ്ക്കു ശേഷം ആയിരുന്നു അടുത്ത കൃഷി. ഇപ്പോൾ പുഞ്ചക്കൃഷിയേതാണ്, രണ്ടാം കൃഷിയേതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പ് 60 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. എന്നാൽ പുഞ്ചക്കൃഷി ഇപ്പോൾ 20 ദിവസം പിന്നിടുകയും ചെയ്തു.
രണ്ടാം കൃഷിയുടെ ആരംഭത്തിലും പുഞ്ചക്കൃഷിയുടെ ആരംഭത്തിലും ഒട്ടേറെ പാടശേഖരങ്ങളാണ് മടവീണു വെള്ളം കയറി നശിച്ചത്. കർഷകർക്ക് വൻ നഷ്ടം ഉണ്ടാകുകയും സർക്കാരിന് ഭാരിച്ച ബാധ്യത വരുത്തുകയും ചെയ്തു. ഇത് വിളവെടുപ്പിനെയും കാര്യമായി ബാധിക്കുകയാണ്. മാത്രമല്ല വിത മുതൽ കൊയ്ത്തും സംഭരണവും വരെ ഒട്ടേറേ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. കീട ആക്രമണവും തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും കൊയ്ത്ത് യന്ത്രം ലഭിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ട്. രണ്ടു കൃഷി സീസണിലും കൂടി കുറഞ്ഞത് 4 വെള്ളപ്പൊക്കമെങ്കിലും കർഷകർ തരണം ചെയ്യണം. പുഞ്ച വിളവെടുപ്പു സമയത്തെ വേനൽമഴയും അതിജീവിക്കണം.
ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് വിത്ത് ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇപ്പോൾ രണ്ടാം കൃഷി ചെയ്ത കർഷകരിൽ പലർക്കും വിത്ത് ലഭിച്ചിട്ടില്ല. പുറത്തു നിന്നും വിത്ത് വാങ്ങണമെങ്കിൽ കൊടുത്ത നെല്ലിന്റെ വിലയും സമയബന്ധിതമായി ലഭിക്കുന്നില്ല. എന്നാൽ മുൻകാലങ്ങളിൽ ഇത്തരത്തിൽ യാതൊരു പ്രതിസന്ധികളും ഇല്ലാതെയാണ് കൃഷിക്കാലം കടന്നു പോയിരുന്നത്. കൃഷിക്ക് സമയക്രമം ഉണ്ടാക്കിയാൽ മാത്രമേ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് പാരമ്പര്യ കർഷകർ പറയുന്നത്.