ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ; ഇരുട്ടടിയായി വെള്ളക്കെട്ടും
തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയുടെ വീതി കുറച്ച് നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് നേരിടുന്നതിനിടെ ചന്തിരൂർ ഭാഗത്തെ വെള്ളക്കെട്ട് വാഹനയാത്രികർക്ക് ദുരിതമാകുന്നു. ചന്തിരൂർ സെന്റ് മേരീസ് പള്ളിക്കു മുൻവശം നിലവിലെ പാതയും പഴയ പാതയും വേർതിരിയുന്നിടത്താണ് രൂക്ഷമായ

തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയുടെ വീതി കുറച്ച് നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് നേരിടുന്നതിനിടെ ചന്തിരൂർ ഭാഗത്തെ വെള്ളക്കെട്ട് വാഹനയാത്രികർക്ക് ദുരിതമാകുന്നു. ചന്തിരൂർ സെന്റ് മേരീസ് പള്ളിക്കു മുൻവശം നിലവിലെ പാതയും പഴയ പാതയും വേർതിരിയുന്നിടത്താണ് രൂക്ഷമായ വെള്ളക്കെട്ടും തകർന്ന റോഡും. സ്ഥിരം വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനിടയിലെ അപകടക്കെണിയാകുന്നു.
ഇവിടെ ഉണ്ടായിരുന്ന കാന വലിയവാഹനങ്ങൾ കയറിയിറങ്ങി തകർന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. നിലവിൽ ചന്തിരൂർ ഭാഗത്ത് ഉയരപ്പാത നിർമാണം സജീവമാണ്. പാതയിലെ പാലങ്ങളിൽ കുരുക്കും രൂക്ഷമാണ്. ചേർത്തല ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ നിന്നാരംഭിച്ച് കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന പഴയ ദേശീയപാത വഴി തിരിച്ച് വിടാനും കഴിയും.
എന്നാൽ ഈ രണ്ട് പാതകൾ ഒന്നിക്കുന്ന ഇടത്തെ റോഡിന്റെ തകർച്ചയും വെള്ളക്കെട്ടും പരിഹരിക്കണമെന്ന് മാത്രം. ഇതിന് നടപടിയായാൽ നിലവിൽ ചന്തിരൂർ പാലത്തിന് സമീപം സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. ഉയരപ്പാത നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് വെള്ളം ഒഴുകിപ്പോകുന്ന തരത്തിൽ കാനയും പുനർനിർമിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെ അടക്കമുള്ളവരുടെ ആവശ്യം.