ആലപ്പുഴ∙ മൂന്നു വയസ്സുകാരിയായ മകളുമായി ജനറൽ ആശുപത്രിയിലെത്തിയ യുവാവിനെ പട്ടാപ്പകൽ കുത്തി പരുക്കേൽപിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. നഗരപരിധിയിൽ തന്നെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് കൃത്യത്തിനു പിന്നിലെന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും സൗത്ത് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മൂന്നു വയസ്സുകാരിയായ മകളുമായി ജനറൽ ആശുപത്രിയിലെത്തിയ യുവാവിനെ പട്ടാപ്പകൽ കുത്തി പരുക്കേൽപിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. നഗരപരിധിയിൽ തന്നെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് കൃത്യത്തിനു പിന്നിലെന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും സൗത്ത് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.40നാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരവുകാട് വിഷ്ണു എന്നറിയപ്പെടുന്ന ഇരവുകാട് കിഴക്കേ തൈപ്പറമ്പിൽ അനീഷിനെ (44) കുത്തി പരുക്കേൽപിച്ചത്. വിഷ്ണുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 14 വയസ്സുകാരനായ സഹോദര പുത്രനും മർദനമേറ്റിരുന്നു. പട്ടിയുടെ കടിയേറ്റ മകൾക്ക് കുത്തിവയ്പ്പെടുക്കാനാണ് വിഷ്ണു സഹോദര പുത്രനുമായി ആശുപത്രിയിലെത്തിയത്. കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. 

കത്തി കൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിനും നെഞ്ചിനും തോളിനും മുറിവേറ്റ വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളം കേട്ട് ആശുപത്രി വളപ്പിലുണ്ടായിരുന്നവർ ഓടിക്കൂടിയപ്പോൾ അക്രമി സംഘം ബൈക്കിൽ കയറി കടന്നുകളയുകായിരുന്നു. ഒട്ടേറെ കേസിൽ പ്രതിയായ വിഷ്ണുവിന്റെ മൊഴിയുടെയും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു സൗത്ത് പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT