ഭിന്നശേഷിദിനം ആചരിച്ചു
ആലപ്പുഴ∙ രാജ്യാന്തര ഭിന്നശേഷി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഉണർവ് 2023 എ.എം.ആരിഫ് എംപി നിർവഹിച്ചു. ഭിന്നശേഷി ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു സർക്കാർ സംവിധാനത്തിനൊപ്പം പൊതു സമൂഹവും പങ്കാളിയാകണമെന്ന് എംപി പറഞ്ഞു. ജില്ല സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ

ആലപ്പുഴ∙ രാജ്യാന്തര ഭിന്നശേഷി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഉണർവ് 2023 എ.എം.ആരിഫ് എംപി നിർവഹിച്ചു. ഭിന്നശേഷി ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു സർക്കാർ സംവിധാനത്തിനൊപ്പം പൊതു സമൂഹവും പങ്കാളിയാകണമെന്ന് എംപി പറഞ്ഞു. ജില്ല സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി വകുപ്പ് കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ സേവനം സമഗ്ര പദ്ധതി എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. 102 ഭിന്നശേഷിക്കാർ ഓൺലൈനിലൂടെ തൊഴിൽ കണ്ടെത്തുന്നതിനായി റജിസ്റ്റർ ചെയ്തു.
ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കു പൗരാവകാശ രേഖകൾ ലഭ്യമാക്കുന്നതിനായി ജില്ലാ സാമൂഹികനീതി ഓഫിസ്, ജില്ല അക്ഷയ കേന്ദ്രവുമായി സഹകരിച്ചു നടപ്പിലാക്കുന്ന സിറ്റിസൻ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം കേരളശ്രീ ഡോ. പുനലൂർ സോമരാജൻ നിർവഹിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സഹചാരി അവാർഡ് വിതരണവും സമ്മാനദാനവും നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു.
ഇക്കുറിയും ഉച്ചഭക്ഷണം നൽകിയത് പൊലീസുകാർ
ആലപ്പുഴ∙ ഭിന്നശേഷി ജില്ലാ തല കലോത്സവത്തിൽ ഉച്ചഭക്ഷണം നൽകിയത് പൊലീസുകാർ. കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ആലപ്പുഴ പൊലീസ് സൊസൈറ്റിയും ചേർന്നാണ് ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽ നിന്നുമെത്തിയ അറുന്നൂറോളം കുട്ടികൾക്ക് ഭക്ഷണം നൽകിയത്. കഴിഞ്ഞ വർഷവും ഭിന്നശേഷി കലാമേളയിൽ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം നൽകിയത് പൊലീസുകാർ ആയിരുന്നു.
കായികോത്സവം നടത്തി
കലവൂർ∙ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല ബിആർസിയുടെ നേതൃത്വത്തിൽ കലവൂർ എൻ.ഗോപിനാഥ് സ്റ്റേഡിയത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി കായികോത്സവം സംഘടിപ്പിച്ചു. എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത , വൈസ് പ്രസിഡന്റ് പി.സജി, സുമ ശിവദാസ് , കെ.സുധ, ടി.ഒ.സൽമോൻ, ഓട്ടിസം സെന്റർ പി ടി എ പ്രസിഡന്റ് ദീപു കാട്ടൂർ, വി.കെ.ജിഷ, ഇ.ഡി.മേരിദയ, ടി.ജി.അനില, എൻ.ശ്രീകുമാർ, കെ.എ.മേരി എന്നിവർ പ്രസംഗിച്ചു.