വീട്ടമ്മയുടെ ചികിത്സച്ചെലവിനായി നാരങ്ങവെള്ളം ചാലഞ്ച് ഇന്ന്
കരീലക്കുളങ്ങര ∙അർബുദത്തിന്റെ പിടിയിൽപെട്ട വീട്ടമ്മയുടെ ചികിത്സ ചെലവിനായി ഇന്ന് ജംക്‌ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ നാരങ്ങവെള്ളം ചാലഞ്ച് നടത്തും. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 8 വരെയാണ് ചാലഞ്ച്. പത്തിയൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കേളംപറമ്പിൽ വീട്ടിൽ തങ്കമ്മ (50)യുടെചികിത്സയ്ക്ക്

കരീലക്കുളങ്ങര ∙അർബുദത്തിന്റെ പിടിയിൽപെട്ട വീട്ടമ്മയുടെ ചികിത്സ ചെലവിനായി ഇന്ന് ജംക്‌ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ നാരങ്ങവെള്ളം ചാലഞ്ച് നടത്തും. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 8 വരെയാണ് ചാലഞ്ച്. പത്തിയൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കേളംപറമ്പിൽ വീട്ടിൽ തങ്കമ്മ (50)യുടെചികിത്സയ്ക്ക് വേണ്ടിയാണ് ഒരു നാട് കൈകോർക്കുന്നത്. വിവിധ രോഗങ്ങൾ അലട്ടിയിരുന്ന തങ്കമ്മ തിരുവനന്തപുരം ആർസിസിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്.
11 വർഷമായി പത്തിയൂരിൽ കശുവണ്ടി തൊഴിലാളി ആയിരുന്നു.ഭർത്താവ് രാജന് മറ്റ് പല രോഗങ്ങളും കാരണം കൂലിപ്പണിക്കു പോകാനും പറ്റാത്ത അവസ്ഥയിലാണ്. ഇവർക്ക് മക്കളില്ല. ഭക്ഷണത്തിനും മരുന്നിനുമുള്ള സഹായം ചെയ്തു കൊടുക്കുന്നത് അയൽവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളുമാണ്. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല. സുമനസ്സുകളുടെ സഹായത്തിനായി കാനറ ബാങ്ക് കരീലകുളങ്ങര ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. കെ.തങ്കമ്മ, കാനറ ബാങ്ക്, അക്കൗണ്ട് നമ്പർ. 1699101O26943.IFSC code.CNRB OOO1699, ഫോൺ. 860620437O.