ചെങ്ങന്നൂർ ∙ ഒട്ടേറെ വികസനപദ്ധതികൾ യാഥാർഥ്യമായെങ്കിലും കൃഷിമേഖലയിൽ ഉൾപ്പെടെ ചെങ്ങന്നൂരിന്റെ ആവശ്യങ്ങൾ ഇനിയുമുണ്ട്. പെരുങ്കുളം പാടത്ത് 49 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. നാടിന്റെ കായിക സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ സ്റ്റേഡിയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ ഒട്ടേറെ വികസനപദ്ധതികൾ യാഥാർഥ്യമായെങ്കിലും കൃഷിമേഖലയിൽ ഉൾപ്പെടെ ചെങ്ങന്നൂരിന്റെ ആവശ്യങ്ങൾ ഇനിയുമുണ്ട്. പെരുങ്കുളം പാടത്ത് 49 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. നാടിന്റെ കായിക സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ സ്റ്റേഡിയം യാഥാർഥ്യമാകണം. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ ശബരിമല തീർഥാടകർക്കായി തീർഥാടന സർക്യൂട്ട് മുൻപേ ഉയർന്ന ആവശ്യമാണ്. മേഖലയിലെ പ‍ഞ്ച പാണ്ഡവക്ഷേത്രങ്ങളെയും ബന്ധിപ്പിക്കാം. ശബരിമല തീർഥാടകർക്കായി നിർമിക്കുന്ന ഇടത്താവളം ഒന്നര കൊല്ലമായിട്ടും അടിത്തറയിൽനിന്നുയർന്നിട്ടില്ല. ഇതും പൂർത്തിയാക്കണം. പാടശേഖരങ്ങളിൽ വെള്ളമെത്താൻ പിഐപി കനാൽ നവീകരണം പൂർത്തിയാക്കണം. വെൺമണി, ചെറിയനാട്, മുളക്കുഴ പഞ്ചായത്തുകളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറിക്കു വിപണി കണ്ടെത്തണം.

മഴക്കാലത്ത് വെള്ളപ്പൊക്കം ഒഴിവാക്കാനും കാർഷിക സമൃദ്ധിക്കുമായി വരട്ടാറിന്റെ 2–ാം ഘട്ട നവീകരണം, ഉത്തരപ്പള്ളിയാർ, ഇല്ലിമലയാർ എന്നിവയുടെ പുനരുദ്ധാരണം എന്നിവ വൈകരുത്. 2018 ലെ പ്രളയത്തിൽ ഏറെ ദുരിതംപേറിയ പാണ്ടനാട്ടിലെ പല പ്രദേശങ്ങളും തിട്ട ഇടിയൽ ഭീഷണിയിലാണ്. തീരസംരക്ഷണത്തിനുള്ള 8 കോടിയുടെ പദ്ധതിയും നടപ്പാക്കണം. ഇടിഞ്ഞു വീഴാറായ കെഎസ്ആർടിസി ഡിപ്പോ കെട്ടിടം പൊളിച്ചു നീക്കണം. ബസ് സ്റ്റേഷനിൽ മാസ്റ്റർപ്ലാൻ പ്രകാരം നവീകരണം അടിയന്തരമായി നടപ്പാക്കണം. മേഖലയിലെ പരമ്പരാഗത വ്യവസായങ്ങളായ കല്ലിശേരിയിലെ മൺപാത്ര നിർമാണം, മാന്നാറിലെ ഓട്ടുപാത്ര വ്യവസായം എന്നിവയുടെ സംരക്ഷണത്തിനും പുതുതലമുറയെ ആകർഷിക്കാനും പുതിയ പദ്ധതികൾ വേണം. നവകേരള സദസ്സ് ഇന്നു ചെങ്ങന്നൂരിൽ എത്തുമ്പോൾ ഈ ആവശ്യങ്ങൾക്കെല്ലാം അനുഭാവപൂർണമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്.