ജലക്കുരുക്ക്, ഹാജർ വിളിച്ചാലും സ്കൂളിൽ എത്തുന്നില്ല; ‘വേഗ’ ആർക്ക്?
ആലപ്പുഴ ∙ 204 ചതുരശ്ര കിലോമീറ്ററുള്ള വേമ്പനാട്ട് കായൽ, 59.57 ചതുരശ്ര കിലോമീറ്ററുള്ള കായംകുളം കായൽ. ഇതു രണ്ടും ചേർന്നാൽ 1414 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയുടെ ആറിലൊന്നോളം വലിപ്പമായി. എന്നിട്ടും ജലാശയ വിസ്തൃതിയിൽ ഏറ്റവും മുന്നിലുള്ള ആലപ്പുഴ ജില്ലയിൽ ആകെ സർവീസ് നടത്തുന്നത് 22 ബോട്ടുകൾ മാത്രം.
ആലപ്പുഴ ∙ 204 ചതുരശ്ര കിലോമീറ്ററുള്ള വേമ്പനാട്ട് കായൽ, 59.57 ചതുരശ്ര കിലോമീറ്ററുള്ള കായംകുളം കായൽ. ഇതു രണ്ടും ചേർന്നാൽ 1414 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയുടെ ആറിലൊന്നോളം വലിപ്പമായി. എന്നിട്ടും ജലാശയ വിസ്തൃതിയിൽ ഏറ്റവും മുന്നിലുള്ള ആലപ്പുഴ ജില്ലയിൽ ആകെ സർവീസ് നടത്തുന്നത് 22 ബോട്ടുകൾ മാത്രം.
ആലപ്പുഴ ∙ 204 ചതുരശ്ര കിലോമീറ്ററുള്ള വേമ്പനാട്ട് കായൽ, 59.57 ചതുരശ്ര കിലോമീറ്ററുള്ള കായംകുളം കായൽ. ഇതു രണ്ടും ചേർന്നാൽ 1414 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയുടെ ആറിലൊന്നോളം വലിപ്പമായി. എന്നിട്ടും ജലാശയ വിസ്തൃതിയിൽ ഏറ്റവും മുന്നിലുള്ള ആലപ്പുഴ ജില്ലയിൽ ആകെ സർവീസ് നടത്തുന്നത് 22 ബോട്ടുകൾ മാത്രം.
ആലപ്പുഴ ∙ 204 ചതുരശ്ര കിലോമീറ്ററുള്ള വേമ്പനാട്ട് കായൽ, 59.57 ചതുരശ്ര കിലോമീറ്ററുള്ള കായംകുളം കായൽ. ഇതു രണ്ടും ചേർന്നാൽ 1414 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയുടെ ആറിലൊന്നോളം വലിപ്പമായി. എന്നിട്ടും ജലാശയ വിസ്തൃതിയിൽ ഏറ്റവും മുന്നിലുള്ള ആലപ്പുഴ ജില്ലയിൽ ആകെ സർവീസ് നടത്തുന്നത് 22 ബോട്ടുകൾ മാത്രം. ഇവയിൽ ഏതെങ്കിലും ഒന്നു പണിമുടക്കിയാൽ പകരം സർവീസിനുപോലും ബോട്ടില്ല. കൈനകരി, നെടുമുടി ഭാഗങ്ങളിലെ ജനങ്ങളാണു കൂടുതലായി ബോട്ടിനെ ആശ്രയിക്കുന്നത്. കുട്ടികളും ജോലിക്കാരും ഉൾപ്പെടുന്നവരാണ് ഇവർ. യാത്രക്കാർ ഏറെയുള്ള നെടുമുടി, പുളിങ്കുന്നു ഭാഗത്തേക്കെല്ലാം യാത്രാബോട്ടിന്റെ ആവശ്യമുണ്ടെന്നു അധികൃതർ പറയുന്നു.
22 ബോട്ട്; 6,000 യാത്രികർ
ജില്ലയിൽ 30 ബോട്ടുകൾ എങ്കിലും ഉണ്ടെങ്കിൽ മാത്രമേ സുഗമമായി സർവീസ് നടത്താൻ സാധിക്കൂവെന്നാണ് അധികൃതർ പറയുന്നത്. ആറായിരത്തോളം യാത്രികരാണു ദിവസവും ജില്ലയിൽ യാത്രാ ബോട്ടിനെ ആശ്രയിക്കുന്നത്.
ഇതിൽ വിദ്യാർഥികൾ, ജോലിക്കാർ തുടങ്ങി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു പോകുന്നവർക്കു വരെ കായൽ കടക്കാനുള്ള പ്രധാന മാർഗം ജലഗതാഗത വകുപ്പിന്റെ ബോട്ടാണ്. കുട്ടനാട്ടിൽ റോഡ് ഗതാഗതം മുടങ്ങുമ്പോൾ ആളുകൾ ആശ്രയിക്കുന്നതു യാത്രാ ബോട്ടിനെയാണ്. ഇതോടെ അനുവദനീയമായ പരിധിയിലും അധികം ആളുകളെ കയറ്റി യാത്ര നടത്തേണ്ടി വരും.
എന്നു വരും പുതിയ ബോട്ട്
10,12 വർഷത്തോളം പഴക്കമുള്ള ബോട്ടുകളാണു നിലവിൽ സർവീസ് നടത്തുന്നത്. സർവീസിനിടെ ഇവ പണിമുടക്കുന്നതു നിത്യസംഭവമെന്നു യാത്രക്കാർ പറയുന്നു. കാവാലം – ചങ്ങനാശേരി, ചങ്ങനാശേരി – ആലപ്പുഴ റൂട്ടുകളിലാണു സ്ഥിതി ഗുരുതരം.
ജില്ലയിൽ ജലഗതാഗത വകുപ്പിന്റെ ഏതെങ്കിലും ഒരു ബോട്ട് തകരാറിലായാൽ പകരം ഓടാൻ ബോട്ടില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കാവാലം റൂട്ടിലോടുന്ന ബോട്ടിനു തകരാർ വന്നതോടെ വേറെ ബോട്ട് ഇല്ലാതെ വന്നു. മറ്റു ബോട്ടുകളെ വഴിതിരിച്ചുവിട്ടാണു പ്രശ്നം പരിഹരിക്കുന്നത്. ബോട്ടുകളുടെ കുറവു പരിഹരിക്കാൻ 4 സോളർ ഇലക്ട്രിക് യാത്ര ബോട്ട് ഓഗസ്റ്റിൽ സർവീസിനെത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല.
ഹാജർ വിളിച്ചാലും സ്കൂളിൽ എത്തുന്നില്ല
ബോട്ട് വൈകുന്നതു കാരണം വിദ്യാർഥികൾ സ്കൂളിൽ എത്താൻ വൈകുന്നതു സ്ഥിര സംഭവമാണ്. ഇതിന്റെ പേരിൽ കുട്ടികൾ ബോട്ട് പിടിച്ചു കെട്ടിയ സംഭവം വരെയുണ്ടായിട്ടുണ്ട്. രാവിലെ 9.30നും വൈകിട്ട് 4.30നുമാണു കൂടുതൽ യാത്രക്കാരുള്ളത്. ഈ സമയത്ത് എല്ലാ ബോട്ടുജെട്ടിയിലും അടുപ്പിക്കുന്നതു കൊണ്ടാണു ബോട്ടിനു കൃത്യസമയം പാലിക്കാൻ സാധിക്കാത്തത് എന്നാണ് അധികൃതരുടെ വാദം.
മിനി സർവീസ് സ്റ്റേഷൻ
നെടുമുടിയിലോ കൈനകരിയിലോ വച്ചു ബോട്ട് കേടുവന്നാൽ ശരിയാക്കണമെങ്കിൽ ആലപ്പുഴയിൽ നിന്ന് ജീവനക്കാർ എത്തണം. ബോട്ട് ആലപ്പുഴയിലേക്കു കൊണ്ടുവന്നു പ്രശ്നം പരിഹരിക്കുമ്പോഴേക്കും രണ്ടു മൂന്നു ദിവസമാകും. നെടുമുടി, കാവാലം ഭാഗത്തു മിനി സർവീസ് സ്റ്റേഷൻ ഉണ്ടെങ്കിൽ പെട്ടെന്നു പ്രശ്നം പരിഹരിക്കാനാകും.
‘വേഗ’ ആർക്ക്?
ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് സർവീസ് നിലച്ചിട്ട് രണ്ടു വർഷമായി. പരിശോധനകൾക്കായി കയറ്റിയ ബോട്ട് അടുത്തമാസം സർവീസിനായി ഇറക്കാൻ സാധിച്ചേക്കുമെങ്കിലും ഏതു റൂട്ടിലാകും സർവീസ് നടത്തുകയെന്നു തീരുമാനമായിട്ടില്ല. കോവിഡിനു മുൻപു മൂന്നു ജില്ലകളെ ബന്ധിപ്പിച്ചു വൈക്കം – പാണാവള്ളി– എറണാകുളം റൂട്ടിലായിരുന്നു സർവീസ്.
കോവിഡിനു ശേഷം എറണാകുളത്താണു ‘വേഗ’ ബോട്ട് സർവീസ് നടത്തിയത്. താരതമ്യേന വരുമാനം കുറഞ്ഞ വൈക്കം – പാണാവള്ളി– എറണാകുളം റൂട്ടിലേക്കു വീണ്ടും സർവീസ് നടത്തുക അപ്രായോഗികമെന്നാണ് അധികൃതർ പറയുന്നത്.
പരിമിത സൗകര്യങ്ങളിൽ ഡോക്
യാത്രാ ബോട്ടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നയിടമാണു ഡോക്. എന്നാൽ ആലപ്പുഴയിലുള്ള ഡോക്കിന്റെ പ്രശ്നം പരിഹരിക്കാൻ ആളില്ല. ഡോക്കിൽ ഒരു സമയം 4 ബോട്ടുകൾ കയറ്റി നിർത്താമെങ്കിലും ഒരു ബോട്ടിൽ മാത്രമേ അറ്റകുറ്റപ്പണി നടത്താനാകൂ. വേലിയേറ്റം സമയത്തു പണി നടക്കുകയുമില്ലെന്ന് അധികൃതർ പറയുന്നു. വർഷങ്ങളായി അറ്റകുറ്റപ്പണിക്കു കിടക്കുന്ന ബോട്ടുകളും ഡോക്കിനു സമീപത്തുണ്ട്.