ചെങ്ങന്നൂർ ∙ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം, 40 പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ടു മൂന്നേമുക്കാലോടെ കല്ലിശേരി ഉമയാറ്റുകര ഓർത്തഡോക്സ് പള്ളിക്കു സമീപമാണ് അപകടം. ഗുരുവായൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പോയ വൈക്കം ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് ബസും കൊട്ടാരക്കരയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം, 40 പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ടു മൂന്നേമുക്കാലോടെ കല്ലിശേരി ഉമയാറ്റുകര ഓർത്തഡോക്സ് പള്ളിക്കു സമീപമാണ് അപകടം. ഗുരുവായൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പോയ വൈക്കം ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് ബസും കൊട്ടാരക്കരയിൽ നിന്നു കൂത്താട്ടുകുളത്തേക്കു പോയ പിറവം ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.

സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവർ കോട്ടയം കല്ലറ സ്വദേശി പി.ബിനോയിയെ ആന്തരിക രക്തസ്രാവത്തെ തുടർന്നു കല്ലിശേരി കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ADVERTISEMENT

ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ കെ.എം.രവിക്കും പരുക്കേറ്റു. മറ്റുള്ളവരും ഇതേ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചു ബസുകൾ റോഡരികിലേക്ക് ഒതുക്കിയിട്ട ശേഷമാണ് ഗതാഗതം സാധാരണനിലയിലായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി.