ADVERTISEMENT

പൂച്ചാക്കൽ ∙  പെരുമ്പളം പാലം നിർമാണം നടക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു നീക്കാൻ നിർമാണ ഏജൻസിയായ കേരള റോ‍ഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) നടപടി തുടങ്ങി. സമീപന റോഡിലേത് ഉൾപ്പെടെ 143 മരങ്ങളാണുള്ളത്. ഇവ മുറിക്കാൻ 3 തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും തയാറാകാത്തതിനാൽ എടുക്കാത്തതിനാൽ ഓപ്പൺ ക്വട്ടേഷൻ ക്ഷണിച്ചിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. മരങ്ങൾ മുറിച്ചു നീക്കിയ ശേഷം ഇൗ ഭാഗത്തെ വൈദ്യുതി തൂണുകളും കമ്പികളും മാറ്റി സ്ഥാപിക്കണം. 

പാലം നിർമാണം  62.2% പിന്നിട്ടതായി അധികൃതർ അറിയിച്ചു. 150 പൈലുകളിൽ 144 എണ്ണം പൂർത്തിയായി. 81 ഗർഡറുകളിൽ 67 എണ്ണം പൂർത്തിയായി. 35 മീറ്ററിന്റെ 27 സ്പാനുകളിൽ 16 എണ്ണം പൂർത്തിയായി. 55 മീറ്ററിന്റെ 3 ആർച്ച് ബീമുകളിൽ ഒരെണ്ണം പൂർത്തിയായി. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. ആർച്ച് ബീം വരുന്നിടത്ത് 12 മീറ്റർ വീതിയാകും. 1120 മീറ്ററാണ് പാലത്തിന്റെ നീളം. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാക്കൽ ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും 6 മാസത്തോളം വൈകിയേക്കുമെന്നാണ് സൂചന. ഓണസമ്മാനമായി പാലം തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷ. 

 2016–2017 വർഷത്തെ സംസ്ഥാന ബജറ്റിലെ പദ്ധതി ഉൗരാളുങ്കൽ സൊസൈറ്റിയാണ് നിർമാണ കരാർ എടുത്തിരിക്കുന്നത്. കിഫ്ബിയിൽ 100 കോടി രൂപയാണ് ചെലവ്. 2021 ജനുവരി 8നാണ് നിർമാണം തുടങ്ങിയത്.പാലം തുടങ്ങുന്ന വടുതല ജെട്ടി ഭാഗത്ത് 79 സെന്റും അവസാനിക്കുന്ന പെരുമ്പളം ഭാഗത്ത് 189 സെന്റുമാണ് ഏറ്റെടുത്തത്. ഇരുവശത്തുമായി 650 മീറ്റർ അപ്രോച്ച് റോഡ് നിർമാണവുമുണ്ട്.  മൂവായിരത്തോളം വീടുകളാണ് പെരുമ്പളം ദ്വീപിലുള്ളത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളും പെരുമ്പളം പഞ്ചായത്തിന്റെ ജങ്കാറുമാണ് ദ്വീപ് നിവാസികൾക്ക് മറുകര കടക്കാനുള്ള ഇപ്പോഴത്തെ മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com