തുറവൂർ∙ അവധി ദിവസങ്ങളിൽ ആയിരങ്ങൾ എത്തുന്ന അന്ധകാരനഴി ബീച്ചിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമക്കണമെന്നാവശ്യം ഉയരുന്നു. ഇത്തവണ പുതുവത്സര ദിനത്തിൽ നാടിന്റെ നാനാഭാഗത്തു നിന്നും വിനോദ സഞ്ചാരികളടക്കം ഒട്ടേറെപ്പേർ ബീച്ചിൽ എത്തി. കടൽ കാണാനും കടലിൽ ഇറങ്ങി കുളിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും അന്ധകാരനഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ അവധി ദിവസങ്ങളിൽ ആയിരങ്ങൾ എത്തുന്ന അന്ധകാരനഴി ബീച്ചിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമക്കണമെന്നാവശ്യം ഉയരുന്നു. ഇത്തവണ പുതുവത്സര ദിനത്തിൽ നാടിന്റെ നാനാഭാഗത്തു നിന്നും വിനോദ സഞ്ചാരികളടക്കം ഒട്ടേറെപ്പേർ ബീച്ചിൽ എത്തി. കടൽ കാണാനും കടലിൽ ഇറങ്ങി കുളിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും അന്ധകാരനഴി ബീച്ചിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. അഴി മണൽ അടിഞ്ഞു നികന്നതിനാൽ അഴിയുടെ മുഴുവൻ പ്രദേശവും സന്ധ്യമയങ്ങുന്നതോടെ സഞ്ചാരികളെക്കൊണ്ടു നിറയും. ഞായറാഴ്ചയും ഒഴിവ് ദിവസങ്ങളിലുമാണു കൂടുതൽ സഞ്ചാരികൾ ബീച്ചിൽ എത്തുന്നത്. എന്നാൽ ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്കു ഒരു സുരക്ഷയും ഇവിടെയില്ല. 

പട്ടണക്കാട് പൊലീസിന്റെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിലുള്ള ലൈഫ് ഗാർഡുകളും സഞ്ചാരികളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങളോ വേണ്ടത്ര സുരക്ഷ മാർഗങ്ങളോ ഇവിടെയില്ല. സഞ്ചാരികളുടെ ഒഴുക്കു അനിയന്ത്രിതമായാൽ അപകടങ്ങൾക്കു സാധ്യത കുടുതലാണ്. എന്നാൽ കടലിൽ ഇറങ്ങുന്നവരെ പൊലീസ് തടയുന്നുണ്ടെങ്കിലും പലപ്പോഴും പൊലീസിനു ഇവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കടൽ തിരയിൽപെട്ട് അപകട മരണങ്ങൾ സംഭവിക്കുന്നതല്ലാതെ വേണ്ടത്ര സുരക്ഷ ഒരുക്കാൻ അധികൃതർക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബീച്ചിൽ എത്തുന്ന നൂറുക്കണക്കിനു വാഹന യാത്രക്കാരിൽ നിന്നും പ്രവേശന ഫീസ് ഇടാക്കുന്നതല്ലാതെ ഒരു വിധത്തിലുള്ള സുരക്ഷയും പ്രായോഗിക സൗകര്യങ്ങളും ഇവർക്കു ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. 

''ഇവിടെ അടിയന്തരമായി സുരക്ഷാ സംവിധാനം ഒരുക്കുകയും ലൈഫ് ഗാർഡുമാരുടെ സേവനം മുഴുവൻ സമയവും ഉറപ്പാക്കുകയും വേണം. എയ്ഡ് പോസ്റ്റിന്റെ സേവനം വേണം. ഡിടിപിസിയുടെ കീഴിലുള്ളത് പഞ്ചായത്തിന് കൈമാറണം''.