അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ശബരിമല തീർഥാടനത്തിന് തുടക്കം
അമ്പലപ്പുഴ ∙ ശരണമന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ശബരിമല തീർഥാടനത്തിന് തുടക്കമായി. എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് പൂജിച്ച ശേഷം അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചു. രഥത്തിനു പിന്നാലെ ഇരുമുടിക്കെട്ടുമായി സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി.
അമ്പലപ്പുഴ ∙ ശരണമന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ശബരിമല തീർഥാടനത്തിന് തുടക്കമായി. എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് പൂജിച്ച ശേഷം അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചു. രഥത്തിനു പിന്നാലെ ഇരുമുടിക്കെട്ടുമായി സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി.
അമ്പലപ്പുഴ ∙ ശരണമന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ശബരിമല തീർഥാടനത്തിന് തുടക്കമായി. എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് പൂജിച്ച ശേഷം അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചു. രഥത്തിനു പിന്നാലെ ഇരുമുടിക്കെട്ടുമായി സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി.
അമ്പലപ്പുഴ ∙ ശരണമന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ശബരിമല തീർഥാടനത്തിന് തുടക്കമായി. എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് പൂജിച്ച ശേഷം അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ചു. രഥത്തിനു പിന്നാലെ ഇരുമുടിക്കെട്ടുമായി സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി. 250 പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്.
കര പെരിയോൻമാരുടെ കാർമികത്വത്തിൽ ശനിയാഴ്ച രാത്രി ഇരുമുടിക്കെട്ട് നിറച്ച് ഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തി. ഇന്നലെ രാവിലെ ക്ഷേത്ര ചുറ്റുവിളക്കുകൾ തെളിച്ച് പ്രത്യേക വഴിപാടുകളും നടത്തി. പ്രഭാത ശ്രീബലിക്കു ശേഷം കിഴക്കേ ഗോപുര നടയിൽ മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തിടമ്പ് പൂജിച്ചു. തുടർന്ന് തിടമ്പ് സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയ്ക്കു കൈമാറി.
മുൻ സമൂഹപെരിയോനും രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കി. എച്ച്. സലാം എംഎൽഎ, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ. കവിത, സെക്രട്ടറി ബി.ശ്രീകുമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. 51 ദിവസത്തെ വൃതാനുഷ്ഠാനവും 24 ആഴിപൂജകളും 51 ദിവസം അമ്പലപ്പുഴ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി അന്നദാനവും നടത്തിയ ശേഷമാണ് സംഘത്തിന്റെ യാത്ര. മകരവിളക്ക് ദർശിച്ച ശേഷം 16ന് രാത്രി സംഘം മലയിറങ്ങും.
ഇന്നലെ അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങൾ ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ യാത്ര തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്ന് തകഴി ക്ഷേത്രത്തിൽ നിന്നു യാത്ര ആരംഭിച്ച് കവിയൂർ ക്ഷേത്രത്തിൽ എത്തും. നാളെ കവിയൂർ ക്ഷേത്രത്തിൽ നിന്നു യാത്ര ആരംഭിച്ച് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തും. 10ന് മണിമലക്കാവ് ക്ഷേത്രത്തിലെ ആഴിപൂജക്കു ശേഷം 11ന് എരുമേലിയിലേക്ക് തിരിക്കും. ഉച്ചയോടെ എരുമേലിയിൽ എത്തും. എരുമേലി പേട്ട തുള്ളൽ 12ന് നടക്കും.
ഭക്തിയും വിശ്വാസവും ഇഴചേർന്ന പേട്ട തുള്ളൽ
മത സൗഹാർദത്തിന് പേരുകേട്ട ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ 12ന് നടക്കും. രാവിലെ നടക്കുന്ന പേട്ടപ്പണം വയ്ക്കൽ ചടങ്ങിനു ശേഷം അമ്പലപ്പുഴ സംഘം എരുമേലി ചെറിയമ്പലത്തിലേക്കു നീങ്ങി പേട്ട തുള്ളലിനുള്ള ഒരുക്കങ്ങൾ നടത്തും. അമ്പലപ്പുഴ പാർഥസാരഥിയുടെ സാന്നിധ്യം അറിയിച്ച് വാനിൽ വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ വലിയമ്പലത്തിൽ പൂജ ചെയ്ത തിടമ്പുകൾ ആനപ്പുറത്തേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പേട്ടതുള്ളൽ ആരംഭിക്കും.
തുടർന്ന് വാവരു പള്ളിയിൽ പ്രവേശിക്കുന്ന സംഘത്തെ കളഭം തളിച്ചും പുഷ്പ വൃഷ്ടി നടത്തിയും പള്ളി ഭാരവാഹികൾ സ്വീകരിക്കും. വാവർ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് യാത്രയാകും. ക്ഷേത്രത്തിൽ എത്തുന്ന സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കും. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്കാരം ചെയ്യുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും.
എരുമേലി ക്ഷേത്രത്തിലെ ആഴിപൂജയ്ക്കു ശേഷം സംഘം പമ്പയിലേക്ക് നീങ്ങും. 14ന് പമ്പ സദ്യ നടത്തി മല കയറുന്ന സംഘത്തെ മരക്കൂട്ടത്തിൽ വച്ച് ദേവസ്വം ബോർഡ് അധികാരികൾ സ്വീകരിക്കും. സ്വാമിമാർ ഇരുമുടിക്കെട്ടിൽ കൊണ്ടുവന്ന തേങ്ങയിലെ നെയ്യ് മകരവിളക്ക് ദിവസം ദേവനു അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്ക് സ്വാമിമാർ കൊണ്ടുവന്ന കാരയെള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം മുന്തിരി ഇവ ചേർത്തു തയാറാക്കുന്ന എള്ളുപായസം മഹാ നിവേദ്യമായി ദേവന് സമർപ്പിക്കും. രാത്രി കർപ്പൂരാഴി പൂജയും നടത്തും.
16 ന് വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്ക് ശീവേലി എഴുന്നള്ളത്തും തുടർന്ന് പടിയിൽ കർപ്പൂര ആരതിയും നടത്തി തിരുവാഭരണം ചാർത്തിയ വിഗ്രഹം കണ്ട് ദർശനം നടത്തുന്നതോടെ തീർഥാടനത്തിന് സമാപനമാകും.
സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, ട്രഷറർ ബിജു സാരംഗി, വൈസ്പ്രസിഡന്റ് ജിതിൻ രാജ്, ജോ. സെക്രട്ടറി വിജയ് മോഹൻ, രഥയാത്രാ ചെയർമാൻ വേണുഗോപാൽ, മധു വേലംപറമ്പ് എന്നിവർ നേതൃത്വം നൽകും.