ചേർത്തല∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയത്തിലെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് സന്യസ്തദിനം. സന്ന്യാസ ജീവിതം നയിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കാനും അവരുടെ നിസ്തുലമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും ഈ ദിനം തിരുനാളിന് ആഘോഷിക്കുന്നു. പുതുതലമുറയുടെ വിശ്വാസ പരിശീലനത്തിനും, ധാർമിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയത്തിലെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് സന്യസ്തദിനം. സന്ന്യാസ ജീവിതം നയിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കാനും അവരുടെ നിസ്തുലമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും ഈ ദിനം തിരുനാളിന് ആഘോഷിക്കുന്നു. പുതുതലമുറയുടെ വിശ്വാസ പരിശീലനത്തിനും, ധാർമിക വളർച്ചയ്ക്കും വിദ്യാഭ്യാസ ഉയർച്ചയ്ക്കും സന്യസ്തർ ചെയ്യുന്ന നിസ്തുല സേവനത്തെ അംഗീകരിക്കാനും അനുമോദിക്കാനും ലക്ഷ്യമിടുന്നു. ഇന്നത്തെ തിരുകർമങ്ങൾക്കു ശുശ്രൂഷ ക്രമീകരണം നടത്തുന്നത് പള്ളി ജീവനക്കാർ, കോൾപിങ് സൊസൈറ്റി, അർത്തുങ്കൽ മേഖലയിലെ സമർപ്പിത സഹോദരിമാർ എന്നിവരാണ്.

അർത്തുങ്കലിൽ ഇന്ന്
രാവിലെ 5.30ന് ദിവ്യബലി, 7ന് ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം ഫാ. ജയിംസ് പുന്നയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പള്ളി ജീവനക്കാർ ശുശ്രൂഷക്രമീകരണം നടത്തും. 9ന് ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം ഫാ. ബെനഡിക്റ്റ് മുഖ്യകാർമികത്വം വഹിക്കും. 11ന് ആഘോഷമായ ദിവ്യബലി(സീറോ മലബാർ റീത്തിൽ) ഫാ. തോമസ് ഇരുമ്പുകുത്തി മുഖ്യകാർമികത്വം വഹിക്കും.

ADVERTISEMENT

3ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വചന പ്രഘോഷണത്തിന് ഫാ. സെബാസ്റ്റ്യൻ കുറ്റിവീട്ടിൽ കാർമികത്വം വഹിക്കും തുടർന്ന് കോൾപിങ് സൊസൈറ്റി ശുശ്രൂഷക്രമീകരണം നടത്തും. 5ന് ജപമാല, നൊവേന, ലിറ്റനി, 6ന് ആഘോഷമായ ദിവ്യബലിക്ക് നവവൈദികർ, മഞ്ഞുമ്മൽ പ്രൊവിൻസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സന്യസ്തർ അർത്തുങ്കൽ മേഖലയിലെ സമർപ്പിത സഹോദരിമാർ ശുശ്രൂക്ഷക്രമീകരണം നടത്തും. 7.30ന് ധ്യാനപ്രസംഗം.

അർത്തുങ്കൽ പള്ളിയിൽ കയർ കോർപറേഷൻ സ്റ്റാൾ ആരംഭിച്ചു
ചേർത്തല∙ അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ സെബസ്ത്യാനോസിന്റെ തിരുനാൾ പ്രമാണിച്ചു കയർ കോർപറേഷൻ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. കയറുൽപന്നങ്ങൾക്ക്‌ 50% വരെയും മെത്തകൾക്ക് 40% വരെയും വിലക്കുറവുണ്ട്‌.

ADVERTISEMENT

ബസിലിക്ക റെക്ടർ ഫാ.ഡോ. യേശുദാസ്‌ കാട്ടുങ്കൽതയ്യിൽ ഉദ്‌ഘാടനം ചെയ്‌തു. പി.വി.ജോൺസൺ ആദ്യ വിൽപന ഏറ്റുവാങ്ങി. കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, ബ്ലോക്ക്‌ പഞ്ചായത്തംഗം എൻ.ഡി.ഷിമ്മി, കോർപറേഷൻ സെയിൽ മാർക്കറ്റിങ്‌ കോഓർഡിനേറ്റർ കെ.എസ്‌.ജിജേഷ്‌ എന്നിവർ പ്രസംഗിച്ചു.