മുതുകുളം ∙മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന് മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലെ കുമാരകോടിയിൽ തുടക്കമായി. സംഘാടക സമിതി അംഗങ്ങളും സാംസ്കാരിക പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം എ.എം.ആരിഫ് എംപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന് മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലെ കുമാരകോടിയിൽ തുടക്കമായി. സംഘാടക സമിതി അംഗങ്ങളും സാംസ്കാരിക പ്രവർത്തകരും   സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയായി. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, എ.ശോഭ, എം.അനസ് അലി, നാദിറ ഷാക്കീർ, അർച്ചന ദിലീപ്, എം.സത്യപാലൻ, എ.കെ.രാജൻ, വിശ്വൻ പടനിലം, എൻ.മോഹനൻ, ഡി. ധർമ്മപാലകുറുപ്പ് ,സുഗതൻ, കെ.രത്നകുമാർ, സുനിൽ ദത്ത്, കെ.പരമേശ്വരൻ, വി.കെ.പി സാലി എന്നിവർ പ്രസംഗിച്ചു.

‘ആശാൻ കവിതകളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കേരള സർവകലാശാല ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം എ സിദ്ധിഖ് വിഷയാവതരണം നടത്തി. ‘ആശാൻകവിതകളിലെ സ്ത്രീ’ എന്ന വിഷയത്തിൽ കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രഫ. എ.ജി.ഒലീന, നങ്ങ്യാർകളങ്ങര ടികെഎംഎം കോളജ് പ്രിൻസിപ്പൽ ഡോ.പി.പി.ശർമിള എന്നിവർ വിഷയാവതരണം നടത്തി. ഇടശേരി രവി, ഡോ.എം.ആർ.രവീന്ദ്രൻ, കെ.മോഹനൻ, ഡി. അനീഷ്, എം.ബി.സജി, എ.കെ.ശ്രീനിവാസൻ, കെ.എ.കരീം, എം.നസീർ, സ്മാരക സമിതി സെക്രട്ടറി ടി.തിലകരാജൻ, പി.സുരേഷ് അഞ്ജിതം എന്നിവർ പങ്കെടുത്തു.  കവിസംഗമം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ അധ്യക്ഷനായി. സ്മാരക സമിതി അംഗം സി.വി.രാജീവ്, 

ADVERTISEMENT

സുൽഫി ഓയൂർ, ഇളനെല്ലൂർ തങ്കച്ചൻ, കരുവാറ്റ കെ.എം.പങ്കജാക്ഷൻ, ബി.വിജയൻ നായർ നടുവട്ടം, ഗീതാകുമാരി, കെ.പി ഭാൻഷായ് മോഹൻ, പല്ലന മുരളി, വിജയൻ ചെമ്പക, കരുവാറ്റ വിശ്വൻ, ഹരിപ്പാട് ഭാസ്കരൻനായർ, ഉഷ അനാമിക, പ്രദീപ് കരുവാറ്റ, തോട്ടപ്പള്ളി സുഭാഷ് ബാബു, ഡോ.ശ്രീരഞ്ജിനി മാന്നാർ, ഹരിപ്പാട് ശ്രീകുമാർ ,ശെൽവ റാണി, ശാലിനി തോട്ടപ്പള്ളി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. രാത്രി 7 ന്  കെപിഎസിയുടെ നാടകം മുടിയനായ പുത്രൻ അരങ്ങേറി. ഇന്ന്  രാവിലെ 10 ന് കുട്ടികളുടെ കലാപരിപാടികൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്യും. കുമാരനാശാൻ സ്മാരക സമിതിയംഗം കുമാരകോടി ബാലൻ അധ്യക്ഷനാകും.

വൈകിട്ട് 3.30 ന്   ചരമശതാബ്ദി സമ്മേളനം  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും.  പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രഫ. വി. മധുസൂദനൻനായർ മുഖ്യാതിഥിയാകും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം .സത്യൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എംഎൽഎമാരായ ടി.കെ. ദേവകുമാർ, ബി.ബാബുപ്രസാദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.ബാബുജാൻ എന്നിവർ വിശിഷ്ടാതിഥികളാകും. രാത്രി 7 മുതൽ കലാപരിപാടികൾ നടക്കും.

Show comments