‘കുറുപ്പ് ആയി മരിക്കാൻ പറ്റിയ’ ആളെ തിരഞ്ഞു, മൃതദേഹത്തിനായും ശ്രമിച്ചു, ഒന്നും ശരിയായില്ല... ഇന്നും ആ ദുരൂഹത തുടരുന്നു
ആലപ്പുഴ ∙ 40 വർഷമായി ആരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത, കണ്ടെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖം. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രം ഏവർക്കും പരിചിതമായ മുഖം. കണ്ടിട്ടില്ലാത്തവർക്കും ഏറെ പരിചിതനാണ് അയാൾ. സുകുമാരക്കുറുപ്പ്! കേരളം അന്നേ വരെ കേട്ടിട്ടില്ലാത്ത, നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ
ആലപ്പുഴ ∙ 40 വർഷമായി ആരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത, കണ്ടെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖം. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രം ഏവർക്കും പരിചിതമായ മുഖം. കണ്ടിട്ടില്ലാത്തവർക്കും ഏറെ പരിചിതനാണ് അയാൾ. സുകുമാരക്കുറുപ്പ്! കേരളം അന്നേ വരെ കേട്ടിട്ടില്ലാത്ത, നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ
ആലപ്പുഴ ∙ 40 വർഷമായി ആരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത, കണ്ടെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖം. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രം ഏവർക്കും പരിചിതമായ മുഖം. കണ്ടിട്ടില്ലാത്തവർക്കും ഏറെ പരിചിതനാണ് അയാൾ. സുകുമാരക്കുറുപ്പ്! കേരളം അന്നേ വരെ കേട്ടിട്ടില്ലാത്ത, നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ
ആലപ്പുഴ ∙ 40 വർഷമായി ആരും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത, കണ്ടെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖം. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രം ഏവർക്കും പരിചിതമായ മുഖം. കണ്ടിട്ടില്ലാത്തവർക്കും ഏറെ പരിചിതനാണ് അയാൾ. സുകുമാരക്കുറുപ്പ്! കേരളം അന്നേ വരെ കേട്ടിട്ടില്ലാത്ത, നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ സൂത്രധാരൻ. തന്റെ പേരിലുള്ള 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടുന്നതിനായി, എൻ.ജെ.ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ച കേസിലെ ഒന്നാം പ്രതി.
ചാക്കോ വധക്കേസിന് ഇന്നു 40 വർഷമാകുമ്പോൾ, അന്നു മുങ്ങിയ ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചു എന്നതു ദുരൂഹമായി തുടരുന്നു. കേരള പൊലീസിന്റെ റെക്കോർഡിൽ കുറുപ്പ് ഇപ്പോഴും പിടികിട്ടാപ്പുള്ളി.
∙ ചാമ്പലായ ‘കുറുപ്പി’ൽ നിന്ന് ചാക്കോയിലേക്ക്
1984 ജനുവരി 21ന് മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് കുറുപ്പിന്റെ കറുത്ത അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുറുപ്പ് അപകടത്തിൽ മരിച്ചെന്ന് ആദ്യം കരുതി. എന്നാൽ മരിച്ചതു ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് കാണാമറയത്തായിരുന്നു. നാലു പതിറ്റാണ്ടിനിപ്പുറവും അയാൾ പൊലീസിന് അപ്രാപ്യൻ.
വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കുറുപ്പ് തയാറാക്കിയ മരണനാടകമാണ് പൊളിഞ്ഞത്. കരുവാറ്റയിലെ തിയറ്ററിൽ നിന്നു രാത്രി മടങ്ങുമ്പോൾ കുറുപ്പിന്റെ കെഎൽക്യു 7831 എന്ന നമ്പറുള്ള കാറിൽ ചാക്കോയ്ക്കു കിട്ടിയ ലിഫ്റ്റ് മരണത്തിലേക്കായിരുന്നു.
ഭാര്യാസഹോദരീ ഭർത്താവ് ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ചേർത്തായിരുന്നു കുറുപ്പിന്റെ ആ ക്രൂരകൃത്യം. വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുത്ത് ആലപ്പുഴ വണ്ടാനത്തെ ബംഗ്ലാവിന്റെ പണി പൂർത്തിയാക്കുകയായിരുന്നു ഉദ്ദേശ്യം. ‘കുറുപ്പ് ആയി മരിക്കാൻ പറ്റിയ’ ആളെ സംഘം പലയിടത്തും തിരഞ്ഞു, മൃതദേഹത്തിനായും ശ്രമിച്ചു. ഒന്നും ശരിയായില്ല. ആ വലയിലേക്കാണു ചാക്കോ അറിയാതെ ചെന്നു കയറിയത്.
∙ ബസ് സ്റ്റോപ്പിൽ നിന്ന് മരണത്തിലേക്ക്
ആലപ്പുഴ കരുവാറ്റയിലെ ഹോട്ടലിലാണ് കുറുപ്പും കൂട്ടാളികളും ചേർന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 2 കാറുകളിലായി സംഘം ഓച്ചിറ വരെ പോയി, പറ്റിയ ആളെ കിട്ടാതെ മടങ്ങുമ്പോഴാണു കരുവാറ്റയിൽ ബസ് കാത്തു നിന്ന ചാക്കോയെ കണ്ടത്. ലിഫ്റ്റ് കൊടുത്ത ശേഷം യാത്രയ്ക്കിടയിൽ നിർബന്ധിച്ചു ചാക്കോയെ മദ്യം കുടിപ്പിച്ചു. പിന്നീടു കഴുത്തു മുറുക്കി കൊലപ്പെടുത്തി.
നേരെ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തി മൃതദേഹത്തിൽ കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. കുന്നം ഭാഗത്തെത്തി ജഡം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം വയലിലേക്കു തള്ളിയിറക്കി. പിന്നെ പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇതിനിടെ പ്രതികളിൽ ചിലർക്കു പൊള്ളലേറ്റു.
∙ സംശയങ്ങൾ തെളിവുകളായി
കത്തിയ മൃതദേഹത്തിൽ പെട്രോൾ പോലെ എന്തോ ഒഴുകി തീപിടിച്ചിരുന്നു. ഓടുന്ന കാറിനു തീപിടിച്ചതാണെങ്കിൽ അങ്ങനെ സംഭവിക്കില്ല. മരിച്ചയാളുടെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും കരിയുടെ അംശം ഉണ്ടായിരുന്നില്ല. കാർ ഓടിക്കുമ്പോൾ തീ പിടിച്ചതല്ല എന്നു വ്യക്തം. വിദേശത്തു ശത്രുക്കളുള്ള കുറുപ്പിനെ അവർ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസിൽ പരാതിപ്പെട്ടതു ഭാസ്കരപിള്ളയാണ്. ഡിവൈഎസ്പി സ്റ്റേഷനിൽ വിളിച്ചപ്പോൾ പിള്ള മുഴുക്കൈ ഷർട്ടിട്ടാണ് എത്തിയത്. കൈയുടെ ബട്ടൺ മാറ്റി തെറുത്തു വയ്ക്കാൻ നിർദേശിച്ചു. രണ്ടു കയ്യിലും പൊള്ളലേറ്റത് അതോടെ വെളിപ്പെട്ടു. നാടകം പൊളിഞ്ഞു. സ്വത്തു തട്ടിയെടുക്കാൻ താനാണു കുറുപ്പിനെ കൊന്നത് എന്നായി പിള്ള. പക്ഷേ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു. ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. പിള്ള കുടുങ്ങിയതറിഞ്ഞ് കുറുപ്പ് മുങ്ങി. 40 കൊല്ലത്തിനിപ്പുറവും വെളിപ്പെടാത്ത മുങ്ങൽ.