മാന്നാർ∙ കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രിസ്റ്റാക്ക്) പദ്ധതിയുടെ ഭാഗമായുള്ള റാബി സീസണിലെ ഡിജിറ്റൽ ക്രോപ് സർവേക്കു മാന്നാറിൽ തുടക്കമായി. അഗ്രി-സ്റ്റാക്ക് പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ക്രോപ് സർവേ ഐടി അധിഷ്ഠിത സാങ്കേതിക വിദ്യകളെയും, വിവിധ ഡേറ്റാബേസുകളെയും സമാഹരിച്ചു കേന്ദ്ര സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ∙ കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രിസ്റ്റാക്ക്) പദ്ധതിയുടെ ഭാഗമായുള്ള റാബി സീസണിലെ ഡിജിറ്റൽ ക്രോപ് സർവേക്കു മാന്നാറിൽ തുടക്കമായി. അഗ്രി-സ്റ്റാക്ക് പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ക്രോപ് സർവേ ഐടി അധിഷ്ഠിത സാങ്കേതിക വിദ്യകളെയും, വിവിധ ഡേറ്റാബേസുകളെയും സമാഹരിച്ചു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ്. ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും, കാർഷിക മേഖലയുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം. 3 തലങ്ങളിലായിട്ടാണ് അഗ്രിസ്റ്റാക്കിനെ വികസിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കർഷകരുടെ വ്യക്തിഗത വിവരങ്ങളോടൊപ്പം അവരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കൂടി റവന്യു വകുപ്പിന്റെ ഡേറ്റയുമായി പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം അഗ്രിസ്റ്റാക്കിലേക്കു കൂട്ടിച്ചേർക്കുന്നു. രണ്ടാം ഘട്ടത്തിൽ കർഷകരുടെ കൃഷി ഭൂമിയുടെ വിവരങ്ങൾ റവന്യു വകുപ്പിന്റെ ഡിജിറ്റൽ വില്ലേജ് മാപ്പുകളിൽ അടയാളപ്പെടുത്തും.

മൂന്നാം ഘട്ടത്തിൽ ഓരോ കൃഷിയിടത്തിലുമുള്ള വിളകളുടെ വിശദാംശങ്ങൾ ശേഖരിച്ച് കൃഷിയുടെ വിവരങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ കർഷകരുടെയും, കൃഷി ഭൂമിയുടെയും, വിളകളുടെയും വിവരങ്ങൾ ലഭ്യമായി കഴിഞ്ഞാൽ അർഹരായ കർഷകർക്കു വിവിധ കേന്ദ്ര –സംസ്ഥാന പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയും. ധസഹായങ്ങൾ, സേവനങ്ങൾ എന്നിവ കൃത്യതയോടെ നൽകാനും, കൃഷിയുടെ തൽസ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും കഴിയും. മാന്നാറിൽ കൃഷിഭവന്റെ നേതൃത്വത്തിൽ മാന്നാർ വില്ലേജിലെ 11 വാർഡുകളിലും കുരട്ടിശേരി വില്ലേജിലെ 7 വാർഡുകളിലുമാണു ക്രോപ് സർവേ നടപ്പിലാക്കുന്നത്. മാന്നാർ പഞ്ചായത്തിൽ തിരഞ്ഞെടുത്ത സർവേയർമാർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള ഫീൽഡ്തല പരിശീലനം ഐടി സെൽ ഡപ്യൂട്ടി മാനേജർ പ്രദീപ് നടത്തി. ഇതിനായി പരിശീലനം ലഭിച്ച സർവേ വൊളന്റിയർമാർ വരും ദിവസങ്ങളിൽ മാന്നാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും കൃഷിയിടങ്ങൾ സന്ദർശിച്ചു സർവേ നടത്തുമെന്ന് മാന്നാർ കൃഷി ഓഫിസർ പി.സി.ഹരികുമാർ അറിയിച്ചു.