ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 5 പേർ പിടിയിൽ
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ആനന്ദ ഭവനത്തിൽ നന്ദു ശിവാനന്ദനെ (27 ) ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം 5 പേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് തോട്ടപ്പള്ളി ‘ശിവകൃപ’യിൽ ജഗത് സൂര്യൻ(22), തോട്ടപ്പള്ളി ശാന്തി ഭവനത്തിൽ സജിൻ(

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ആനന്ദ ഭവനത്തിൽ നന്ദു ശിവാനന്ദനെ (27 ) ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് അടക്കം 5 പേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് തോട്ടപ്പള്ളി ‘ശിവകൃപ’യിൽ ജഗത് സൂര്യൻ(22), തോട്ടപ്പള്ളി ശാന്തി ഭവനത്തിൽ സജിൻ( 27), സഹോദരൻ സജിത്ത്(21), തോട്ടപ്പള്ളി വൈപ്പിൽ പുതുവൽ വീട്ടിൽ അർജുൻ( 21), തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ഇന്ദ്രജിത്ത് ( 23 )എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ ജഗത് സൂര്യൻ ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ മാവേലിക്കര , ചെട്ടികുളങ്ങര ഭാഗങ്ങളിൽ നിന്ന് പൊലീസ് പിടികൂടി. ശിവാനന്ദന്റെയും വിജിമോളുടെയും മകനായ നന്ദു ശിവാനന്ദൻ മെഡിക്കൽ റപ്രസന്റേറ്റീവ് ആണ്. സംസ്കാരം നടത്തി.
ഞായറാഴ്ച രാത്രി തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്കു സമീപമാണ് സംഭവം. പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി ഞായറാഴ്ച സന്ധ്യയ്ക്ക് ഒറ്റപ്പനയിലെ ക്ഷേത്രത്തിലെ പകൽപൂരത്തിനിടയിൽ അടിപിടി ഉണ്ടായി. ഇതിനു ശേഷം ഇരുകൂട്ടരും പിരിഞ്ഞു. തുടർന്ന് രാത്രി സജിത്തും നന്ദുവും സുഹൃത്തുക്കളും തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം നിൽക്കുമ്പോൾ പ്രതികൾ സജിത്തിനെ തടഞ്ഞു നിർത്തി പിന്നിൽ നിന്ന് ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചു. ഇതേ സമയം നന്ദു തടസ്സം പിടിക്കാൻ ശ്രമിച്ചതിന്റെ വിരോധത്തിൽ നന്ദുവിന്റെ തലയ്ക്ക് ഹെൽമറ്റ് കൊണ്ട് തുടർച്ചയായി അടിച്ചു.
അടികൊണ്ട് താഴെ വീണ നന്ദുവിനെ പ്രതികൾ ചേർന്ന് നിലത്തിട്ട് ചവിട്ടി. ബോധരഹിതനായി കിടന്ന നന്ദുവിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച വൈകിട്ട് മരിച്ചു. ഒന്നാം പ്രതി ജഗത് സൂര്യന്റെ വീട്ടിൽ നിന്നു ഹെൽമറ്റ് കണ്ടെടുത്തു. തെളിവെടുപ്പും നടത്തി.
പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ ടോൾസൺ പി.ജോസഫ്, എഎസ്ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ധിഖ് ഉൾ അക്ബർ, മനീഷ്കുമാർ, ഡിനു വർഗീസ്, ഇർഷാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ട്.