ജലശുദ്ധീകരണ ശാല തൊട്ടടുത്ത്; കുടിനീരില്ലാതെ നീരേറ്റുപുറം
എടത്വ ∙ കുട്ടനാട്ടിലെ ജനങ്ങളുടെ ദാഹമകറ്റാൻ സ്വപ്ന പദ്ധതിയായ നീരേറ്റുപുറം പദ്ധതിയുടെ ജലശുദ്ധീകരണ ശാല പ്രവർത്തിക്കുന്നതിനു അര കിലോമീറ്റർ പോലും ദൂരെയല്ലാത്ത നീരേറ്റുപുറം പ്രദേശത്തു പോലും ശുദ്ധജലം ലഭിക്കുന്നില്ലെന്നു പരാതി. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടു ചേർന്ന് പടിഞ്ഞാറു വശത്തുകൂടി തെക്കോട്ടുള്ള

എടത്വ ∙ കുട്ടനാട്ടിലെ ജനങ്ങളുടെ ദാഹമകറ്റാൻ സ്വപ്ന പദ്ധതിയായ നീരേറ്റുപുറം പദ്ധതിയുടെ ജലശുദ്ധീകരണ ശാല പ്രവർത്തിക്കുന്നതിനു അര കിലോമീറ്റർ പോലും ദൂരെയല്ലാത്ത നീരേറ്റുപുറം പ്രദേശത്തു പോലും ശുദ്ധജലം ലഭിക്കുന്നില്ലെന്നു പരാതി. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടു ചേർന്ന് പടിഞ്ഞാറു വശത്തുകൂടി തെക്കോട്ടുള്ള പ്രദേശത്ത് ശുദ്ധജല വിതരണം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.
മൂന്നു പൊതു ടാപ്പുകൾ ഉണ്ടെങ്കിലും ഒന്നിലും വെള്ളം എത്തുന്നില്ല. ഇന്നു വരും, നാളെ വരും എന്നുള്ള പ്രതീക്ഷയിൽ ബക്കറ്റും കുടവും പൈപ്പിനു ചുവട്ടിൽ വച്ച് കാത്തിരിപ്പാണ് നാട്ടുകാർ. ഇവിടെ മാത്രം അൻപതിലേറെ കുടുംബങ്ങളാണ് ഉള്ളത്. ഇവർ ദൂരെ സ്ഥലങ്ങളിൽ എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളം എത്താത്തതിന് കാരണം അധികൃതരുടെ അനാസ്ഥയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. പദ്ധതി തലവടിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും തലവടി പഞ്ചായത്തിൽ തിരുവല്ലയിൽ നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്.
പലപ്പോഴും അവിടെ നിന്നും വെള്ളം എത്താറില്ല. തെക്കേ തലവടിയിൽ 20 വർഷത്തിലധികമായി വെള്ളം എത്താത്ത പ്രദേശങ്ങൾ ഉണ്ട്. എന്നെങ്കിലും വെള്ളം എത്തുമെന്ന പ്രതീക്ഷയിൽ ഇന്നും മുടങ്ങാതെ കരം അടയ്ക്കുന്ന ഒട്ടേറെപ്പേർ ഉണ്ട്. വെള്ളം ലഭിക്കുന്നില്ലെങ്കിലും പതിനായിരങ്ങളുടെ ബില്ലുകൾ വാട്ടർ അതോറിറ്റി നൽകുന്നുണ്ട്. ഇപ്പോൾ വെള്ളം വർഷങ്ങളായി ലഭിക്കാത്തവർക്കു വരെ ജപ്തി നോട്ടിസ് നൽകിയിരിക്കുകയാണ്. പലരും ജപ്തി നടപടി നേരിടുകയാണ്.