കേരള പൊലീസിന്റെ വലിയ നേട്ടം: ഡിവൈഎസ്പി എൻ.ആർ.ജയരാജ്
ആലപ്പുഴ ∙ ‘‘വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കേസിന്റെ അന്വേഷണം. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു കൊലപാതകങ്ങൾ നടന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുകയും വേണമായിരുന്നു. എങ്കിലും അന്വേഷണം നന്നായി നടത്താൻ കഴിഞ്ഞു. മികച്ച ടീമായിരുന്നു ഞങ്ങൾ.കേരള പൊലീസിന്റെ വലിയ

ആലപ്പുഴ ∙ ‘‘വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കേസിന്റെ അന്വേഷണം. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു കൊലപാതകങ്ങൾ നടന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുകയും വേണമായിരുന്നു. എങ്കിലും അന്വേഷണം നന്നായി നടത്താൻ കഴിഞ്ഞു. മികച്ച ടീമായിരുന്നു ഞങ്ങൾ.കേരള പൊലീസിന്റെ വലിയ നേട്ടം ’’ – രൺജീത് ശ്രീനിവാസ് വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി എൻ.ആർ.ജയരാജ് പറഞ്ഞു.
‘‘15 പ്രതികളെയും 90 ദിവസത്തിനകം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. എല്ലാ തെളിവുകളും രേഖകളും സഹിതം കുറ്റപത്രം നൽകിയതു വലിയ നേട്ടമായി. പ്രതികളുടെ ജാമ്യാപേക്ഷകൾ, അന്വേഷണം മാറ്റണമെന്ന ഹർജി തുടങ്ങി പലതും ഹൈക്കോടതിയിലെത്തിയിരുന്നു. അതെല്ലാം തരണം ചെയ്യാൻ കഴിഞ്ഞു.കഠിനാധ്വാനത്തിനു കിട്ടിയ ഫലമാണിത്. വിധിയിൽ വലിയ സന്തോഷമുണ്ട്. നാളെ ആരും ഇത്തരം കുറ്റകൃത്യങ്ങൾക്കു മുതിരാതിരിക്കാൻ പരമാവധി ശിക്ഷ ആവശ്യമാണ്.
സംഭവം നടന്ന് 24 മണിക്കൂറിനകം മുഴുവൻ പ്രതികളെപ്പറ്റിയും വിവരങ്ങൾ കിട്ടി എന്നതു വലിയ നേട്ടമായി. വളരെ വേഗത്തിൽ യഥാർഥ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞു. വൈകിയെങ്കിൽ എല്ലാവരെയും പിടികൂടാൻ പ്രയാസമായേനെ. പ്രതികളിൽ ചിലരെ പിടികൂടാൻ പ്രയാസമുണ്ടായിരുന്നു. പ്രത്യേകിച്ചും മറ്റുള്ളവർ ഒളിപ്പിച്ചവരെ.’’ ജയരാജ് പറഞ്ഞു