വാഹനം ഇടിച്ച് തോട്ടിൽ വീണ നായയെ രക്ഷിച്ച് വിദ്യാർഥികൾ
ഹരിപ്പാട്∙ വാഹനം ഇടിച്ച് തെറിച്ച് തോട്ടിലേക്ക് വീണ തെരുവുനായയ്ക്ക് സ്കൂൾ കുട്ടികൾ തുണയായി.കാലിൽ പരുക്കേറ്റ് തോട്ടിൽ അവശനിലയിൽ കിടന്ന നായയ്ക്ക് രക്ഷ ഒരുക്കിയത് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനികളായ ഹരിനന്ദ, ഇഷിക ,ഗൗരി എന്നിവരാണ്.വിദ്യാർഥിനികൾ സ്കൂളിലേക്ക് വരുമ്പോഴാണ്

ഹരിപ്പാട്∙ വാഹനം ഇടിച്ച് തെറിച്ച് തോട്ടിലേക്ക് വീണ തെരുവുനായയ്ക്ക് സ്കൂൾ കുട്ടികൾ തുണയായി. കാലിൽ പരുക്കേറ്റ് തോട്ടിൽ അവശനിലയിൽ കിടന്ന നായയ്ക്ക് രക്ഷ ഒരുക്കിയത് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനികളായ ഹരിനന്ദ, ഇഷിക ,ഗൗരി എന്നിവരാണ്. വിദ്യാർഥിനികൾ സ്കൂളിലേക്ക് വരുമ്പോഴാണ് വാഹനം തട്ടി തെരുവുനായ തോട്ടിലേക്ക് തെറിച്ചു വീഴുന്നത് കണ്ടത്. ചെളിയും മാലിന്യവും നിറഞ്ഞ തോട്ടിൽ നിന്നു കരയിലേക്ക് കയറാൻ കഴിയാതെ നായ കരഞ്ഞു ബഹളമുണ്ടാക്കിക്കെണ്ടിരുന്നു.
കുട്ടികൾ വിവരം സ്കൂളിലെ അധ്യാപകനായ പി.എ. നാസിമിനെ കണ്ട് പറഞ്ഞു. നാസിം ഇക്കാര്യം അനിമൽ റെസ്ക്യൂ ടീം അംഗമായ ചാർലി വർഗീസിനെ അറിയിച്ചു. ചാർലി വർഗീസ് എത്തി നായയെ തോട്ടിൽ നിന്നു രക്ഷപ്പെടുത്തി കരയ്ക്കു കയറ്റി വിടുന്നതുവരെ കുട്ടികൾ ഒപ്പം നിന്നു. തോട്ടിൽ വീണ് നായയ്ക്ക് സമയോചിതമായ ഇടപെടലിലൂടെ രക്ഷ ഉറപ്പാക്കിയ വിദ്യാർഥിനികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു