ചേർത്തല ∙ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ പൊലീസിനെതിരെ നടന്ന പ്രതിഷേധത്തിൽ സിപിഎമ്മിൽ തർക്കം. പ്രതിഷേധം പാടില്ലായിരുന്നെന്ന നിലപാട് ഒരു വിഭാഗം ഉയർത്തിയതാണ് തർക്ക കാരണമായത്. വ്യാഴാഴ്ച വൈകിട്ടോടെ എസ്എഫ്ഐ പ്രവർത്തകൻ പള്ളിപ്പുറം സ്വദേശി പ്രണവിനെ പൊലീസ് സ്റ്റേഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ പൊലീസിനെതിരെ നടന്ന പ്രതിഷേധത്തിൽ സിപിഎമ്മിൽ തർക്കം. പ്രതിഷേധം പാടില്ലായിരുന്നെന്ന നിലപാട് ഒരു വിഭാഗം ഉയർത്തിയതാണ് തർക്ക കാരണമായത്. വ്യാഴാഴ്ച വൈകിട്ടോടെ എസ്എഫ്ഐ പ്രവർത്തകൻ പള്ളിപ്പുറം സ്വദേശി പ്രണവിനെ പൊലീസ് സ്റ്റേഷനിൽ നിന്നും താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും നേതാക്കളുമെത്തി പൊലീസിനെ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പൊലീസ് മർദിച്ചെന്ന വിവരത്തെ തുടർന്നാണിത്. സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു ഇതെന്ന് പറയപ്പെടുന്നു. എന്നാൽ സംഭവമറിഞ്ഞെത്തിയ ജില്ലാ, ഏരിയ നേതാക്കൾ പൊലീസിനെതിരായ പ്രതിഷേധത്തിൽ നിന്നും പ്രവർത്തകരെ അകറ്റി, താക്കീത് ചെയ്തു. പൊലീസിനെതിരെ പ്രതിഷേധിക്കേണ്ടെന്ന നിലപാടായിരുന്നു ഇവർക്ക്. ഇതു പരസ്യമായ തർക്കങ്ങൾക്കു കാരണമായി. വിഷയം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.

വിവിധ സംഭവങ്ങളുടെ പേരിൽ സംഘടനയിൽ നിന്നും നടപടിയെടുത്ത പ്രവർത്തകനാണെന്നും ഇതിന്റെ പേരിൽ പൊലീസിനെ തടയേണ്ടെന്നുമായിരുന്നു ഒരു വിഭാഗം നേതാക്കളുടെ നിലപാട്. സർക്കാരിനെതിരായ പ്രതിഷേധമായി മാറ്റാതെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ പൊലീസ് അകാരണമായി മർദിച്ച മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിക്കണമെന്ന നിലപാടാണ് മറുവിഭാഗത്തിന്റേത്. നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെയും എൻഎസ്എസ് കോളജിലെ സമരത്തിന്റെയും പേരിലാണ് പ്രണവിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ചോദ്യംചെയ്യലിനിടയിൽ പൊലീസ് മർദിച്ചെന്നാണ് പരാതി. പ്രണവ് കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.