ആലപ്പുഴ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർതലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിക്കും. എ.എം.ആരിഫ് എംപി, കലക്ടർ ജോൺ വി.സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണു യോഗം ചേർന്നത്. കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ സാങ്കേതികമായി

ആലപ്പുഴ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർതലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിക്കും. എ.എം.ആരിഫ് എംപി, കലക്ടർ ജോൺ വി.സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണു യോഗം ചേർന്നത്. കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ സാങ്കേതികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർതലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിക്കും. എ.എം.ആരിഫ് എംപി, കലക്ടർ ജോൺ വി.സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണു യോഗം ചേർന്നത്. കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ സാങ്കേതികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർതലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിക്കും. എ.എം.ആരിഫ് എംപി, കലക്ടർ ജോൺ വി.സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണു യോഗം ചേർന്നത്.

കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. താൻ ഈ ആവശ്യം ഉന്നയിച്ച് 2023 ജൂൺ 17നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു നൽകിയ കത്തിനു ദേശീയപാത അതോറിറ്റി മറുപടി നൽകിയിട്ടില്ലെന്ന് എംപി കുറ്റപ്പെടുത്തി.

ADVERTISEMENT

 കായംകുളത്ത് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നു യു.പ്രതിഭ എംഎൽഎ പറഞ്ഞു. ജിഡിഎസ് ഓഡിറ്റോറിയത്തിനു സമീപവും ഒഎൻകെ ജംക്‌ഷനു സമീപവും നിർദേശിച്ചിട്ടുള്ള അടിപ്പാതകൾ കൊണ്ടുമാത്രം നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമാകില്ലെന്നും ഉയരപ്പാത നിർമിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

തുടർന്ന് ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ അടിയന്തര വിശദീകരണം തേടുന്നതിനും വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിടാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്നും കലക്ടർ അറിയിച്ചു. യോഗത്തിന്റെ തീരുമാനങ്ങളും ആവശ്യങ്ങളും സംബന്ധിച്ചു കലക്ടർ ദേശീയപാത അതോറിറ്റിക്കു കത്ത് നൽകും.

ADVERTISEMENT

അമ്പലപ്പുഴയിൽ ഉയരപ്പാത?
തോട്ടപ്പള്ളിയിൽ ഹാർബർ വികസനം സാധ്യമാകുന്ന തരത്തിൽ പുതിയ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് എച്ച്.സലാം എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ ജംക്‌ഷനിൽ നിലവിൽ നിർദേശിച്ചിരിക്കുന്ന ഒരു സ്പാൻ മാത്രമുള്ള അടിപ്പാതയ്ക്കു പകരം കൂടുതൽ സ്പാനുകൾ ഉൾപ്പെടുത്തി ഉയരപ്പാത നിർമിക്കുന്ന കാര്യത്തിലും നിർമാണത്തെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിലും പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. കായംകുളം നഗരസഭാധ്യക്ഷ പി.ശശികല, ഡപ്യൂട്ടി കലക്ടർ എസ്.സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

ജനറൽ ആശുപത്രി ജംക്‌ഷനിൽ 18 മീറ്റർ വീതിയിൽ നാലുവരിപ്പാത
ആലപ്പുഴ ∙ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനറൽ ആശുപത്രി ജംക്‌ഷനിൽ 18 മീറ്റർ വീതിയുള്ള നാലുവരിപ്പാത. പുതിയ പാത നിർമിക്കാൻ കെട്ടിടങ്ങളും സ്ഥലവും വിട്ടുകൊടുക്കേണ്ടി വരുന്നതിനാൽ ഉടമകളും സ്ഥാപനങ്ങളും ആശങ്കയിൽ.

ADVERTISEMENT

ഇവിടെ ഫ്ലൈഓവർ നിർമിക്കണമെന്ന പൊതുമരാമത്ത് ഡിസൈനിങ് വിഭാഗത്തിന്റെ തീരുമാനം തള്ളിയാണ് കിഫ്ബി–കെആർഎഫ്ബി ഉന്നത ഉദ്യോഗസ്ഥതല യോഗം നാലുവരിപ്പാത നിർദേശിച്ചത്. നിലവിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ജംക്‌ഷൻ വികസിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ നാലുവരിപ്പാത മതിയെന്നാണ് യോഗത്തിന്റെ നിർദേശം. നഗരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട 20 ജംക്‌ഷനുകൾ വികസിപ്പിക്കാൻ പൊതുമരാമത്ത് ഡിസൈനിങ് വിഭാഗം വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കി. 

അതിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷൻ വികസന ഫ്ലൈഓവർ പദ്ധതി ഉണ്ടായിരുന്നു. കിഫ്ബി ഇത് പരിശോധിച്ച ശേഷം അവരുടെ സംഘം 2 തവണ സ്ഥലം സന്ദർശിച്ചു. നിലവിലുള്ള ഗതാഗതക്കുരുക്കിന് ഫ്ലൈഓവർ ആവശ്യമില്ലെന്നായിരുന്നു കണ്ടെത്തൽ. ഫ്ലൈഓവർ ആണെങ്കിൽ 234 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിവരും. ബീച്ചിലേക്കും ബീച്ചിൽ നിന്നും ടൗണിലേക്കും ഫ്രീ ലെഫ്റ്റ് അനുവദിക്കാനുള്ള സൗകര്യം ഉൾപ്പെടെ നാലുവരിപ്പാത മതിയെന്ന നിർദേശം കിഫ്ബി മുന്നോട്ടുവച്ചു. ഇതിന് 123 സെന്റ് സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും.

ടിഡി ഹയർ സെക്കൻഡറി സ്കൂൾ മുതൽ ടൗൺ ഹാൾ വരെ നിലവിലുള്ള 10–12 മീറ്റർ വീതിയുള്ള റോഡിന്റെ മധ്യത്തിൽ നിന്നും രണ്ട് വശത്തേക്കും ആറര മീറ്റർ വീതം വീതിയിൽ ആയിരിക്കും നാലുവരിപ്പാത. ഡിവൈഡർ, നടപ്പാത എല്ലാംകൂടി 18 മീറ്റർ വീതി വേണ്ടിവരും. അധികമായി രണ്ടു വശത്തേക്കും 3.5 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം. അതേസമയം പദ്ധതി സംബന്ധിച്ച് ജനപ്രതിനിധികളുമായി ഇതുവരെയും വിശദമായ ചർച്ച ചെയ്തിട്ടില്ലെന്ന ആക്ഷേപമുണ്ട്. പുതിയ കെട്ടിടങ്ങളും ഒട്ടേറെ കടമുറികളും സ്കൂളുകളുടെയും ക്ഷേത്രത്തിന്റെയും പള്ളിയുടെയും ബാങ്കിന്റെയും രാമവർമ ക്ലബ്ബിന്റെയും സ്ഥലവും നഷ്ടപ്പെടും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT