ആലപ്പുഴ ∙ സംസ്ഥാന ബജറ്റിൽ കുട്ടനാടിനു ഗുണകരമാകുന്ന പദ്ധതികൾ ഇടം പിടിച്ചെങ്കിലും രണ്ടാം കുട്ടനാട് പാക്കേജിനായി കാര്യമായി ഒന്നുമില്ല. കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 5 കോടി രൂപ മാത്രമാണ് രണ്ടാം കുട്ടനാട് പാക്കേജിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ സംസ്ഥാന ബജറ്റിൽ കുട്ടനാടിനു ഗുണകരമാകുന്ന പദ്ധതികൾ ഇടം പിടിച്ചെങ്കിലും രണ്ടാം കുട്ടനാട് പാക്കേജിനായി കാര്യമായി ഒന്നുമില്ല. കുട്ടനാട് മേഖലയിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 5 കോടി രൂപ മാത്രമാണ് രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ളത്. 

കുട്ടനാടൻ പാടശേഖരങ്ങളിൽ പെട്ടിയും പറയും ഉപയോഗിച്ചു പമ്പിങ് നടത്തുന്നു.

അതേസമയം, നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച 100 കോടി രൂപ നേട്ടമായി. പുറംബണ്ടുകളുടെ നിർമാണത്തിനാകും ഈ തുക വിനിയോഗിക്കുന്നത് എന്നു കരുതുന്നു. നെല്ലുൽപാദനം വർധിപ്പിക്കാൻ സംസ്ഥാനത്താകെ അനുവദിച്ച 93.60 കോടി രൂപയുടെ ഒരു വിഹിതവും കുട്ടനാടിന് ലഭിക്കും. 

ADVERTISEMENT

വെള്ളം തേകൽ ഹൈടെക്കാകും
കുട്ടനാട്ടിലെ പെട്ടിയും പറയും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ പരമ്പരാഗത പമ്പിങ് രീതിക്കു പകരം വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് സ്ഥാപിക്കാൻ പണം നീക്കിവച്ചെന്നാണു പ്രഖ്യാപനം. എന്താണു പെട്ടിയും പറയും? എന്താണു വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ്?

പെട്ടിയും പറയും
പമ്പിങ്ങിനുള്ള പരമ്പരാഗത സംവിധാനം. തടികൊണ്ടാണ് ഇതു നിർമിക്കുന്നത്. ആധുനിക മോട്ടർ പമ്പിങ്ങിലെ ഹോസിനും ഫുട്ട്‌വാൽവിനും പകരമാണു പെട്ടിയും പറയും. ഹോസിന്റെ ഭാഗം പെട്ടിയുടെ ആകൃതിയിലുള്ള സംവിധാനമാണ്. ഫുട്ട്‌വാൽവിന്റെ ഭാഗത്തിനു പറയുടെ ആകൃതിയും.

ADVERTISEMENT

നന്നായി വെള്ളം വറ്റിക്കാൻ പെട്ടിയും പറയും ഏറെ സഹായകമായതിനാൽ മിക്ക കർഷകരും ഈ രീതി തുടരുന്നു. എന്നാൽ, ഇത് ഉറപ്പിക്കാൻ വിദഗ്ധ തൊഴിലാളികളെ കിട്ടാൻ പ്രയാസമുണ്ട്. നെൽക്കൃഷിയുടെ ഓരോ സീസൺ കഴിയുമ്പോഴും പെട്ടിയും പറയും ഇളക്കി അറ്റകുറ്റപ്പണി നടത്തി മീനെണ്ണ തേച്ചു പിടിപ്പിക്കണം. ഇതിന് ഏറെ പണവും സമയവും വേണം. വെള്ളപ്പൊക്ക സമയത്ത് ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുമ്പോൾ പെട്ടിയും പറയും ഉപയോഗിച്ചു പമ്പിങ് നടത്താൻ കഴിയാറില്ല.

വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ്
പെട്ടിയും പറയും രീതിക്കു പകരമാണു കുട്ടനാട്ടിൽ ഈ സംവിധാനം കടന്നുവന്നത്. ആർ ബ്ലോക്കിലും മറ്റും ഇത് നേരത്തെ മുതൽ ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്ക സമയത്തും പ്രവർത്തിപ്പിക്കാം എന്നതാണ് ഇതിന്റെ മെച്ചം. പക്ഷേ, അറ്റകുറ്റപ്പണി പ്രയാസവും ചെലവും ഏറിയതാണ്. ഇടയ്ക്കിടെ ലോഹ ബുഷ് കേടാകും. 

ADVERTISEMENT

പമ്പ് പൊക്കിയെടുത്തു നന്നാക്കാനും വലിയ ചെലവു വരും. 50 കുതിരശക്തിയുള്ള പമ്പിന്റെ ബുഷിനു 4000 രൂപയിൽ താഴെയാണു വില. എന്നാൽ, ഇതു മാറാൻ പതിനായിരങ്ങൾ വേണ്ടി വരുമെന്നു കർഷകർ പറയുന്നു. ക്രെയിനോ മണ്ണുമാന്തി യന്ത്രമോ ഉപയോഗിച്ചേ പമ്പ് ഉയർത്താനാകൂ. പാടശേഖരങ്ങളിൽനിന്ന് അകലെ കൊണ്ടുപോയി നന്നാക്കാൻ വലിയ ചെലവുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT