വാതിൽ തുറന്നിട്ടു സർവീസ്; സ്വകാര്യ ബസുകളിൽ എംവിഡി പരിശോധന
ആലപ്പുഴ ∙ സ്വകാര്യ ബസുകൾ നിയമം പാലിച്ചും വാതിലുകൾ അടച്ചുമാണു സർവീസ് നടത്തുന്നതെന്ന് ഉറപ്പാക്കാൻ എംവിഡി പരിശോധന തുടങ്ങി. ഇന്നലെ ആലപ്പുഴ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലായി 124 വാഹനങ്ങൾ പരിശോധിച്ചു. ആലപ്പുഴയിൽ ജോസ് ആലുക്കാസ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസം വിദ്യാർഥി ബസിൽ നിന്നു തെറിച്ചു വീണതിനെ

ആലപ്പുഴ ∙ സ്വകാര്യ ബസുകൾ നിയമം പാലിച്ചും വാതിലുകൾ അടച്ചുമാണു സർവീസ് നടത്തുന്നതെന്ന് ഉറപ്പാക്കാൻ എംവിഡി പരിശോധന തുടങ്ങി. ഇന്നലെ ആലപ്പുഴ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലായി 124 വാഹനങ്ങൾ പരിശോധിച്ചു. ആലപ്പുഴയിൽ ജോസ് ആലുക്കാസ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസം വിദ്യാർഥി ബസിൽ നിന്നു തെറിച്ചു വീണതിനെ തുടർന്നാണ് എംവിഡി പരിശോധന കർശനമാക്കിയത്. രണ്ടു ദിവസമായി സ്വകാര്യ ബസുകളിൽ എംവിഡി ഉദ്യോഗസ്ഥർ മഫ്തിയിൽ യാത്ര ചെയ്തപ്പോൾ കണ്ടക്ടർമാർ യൂണിഫോം ധരിക്കുന്നില്ലെന്നും യാത്രികരോടു മോശമായി പെരുമാറുന്നെന്നും കണ്ടെത്തി.
തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ വാതിലുകൾ അടയ്ക്കാതെ സർവീസ് നടത്തിയെന്നു കണ്ടെത്തിയ ബസുകൾക്കു താക്കീത് നൽകി. 15 വരെ വാഹനങ്ങളുടെ പോരായ്മകൾ പരിഹരിക്കുന്നതിനും ബസ് ജീവനക്കാരിൽ അവബോധം വളർത്തുന്നതിനുമായി എംവിഡി തീരുമാനിച്ചിട്ടുണ്ട്. തുടർന്നു നിയമം ലംഘിച്ചു സർവീസ് നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ആർടിഒ എ.കെ.ദിലു പറഞ്ഞു.