നീറ്റുകക്ക, ഡോളമൈറ്റ് വിതരണം നിലച്ചു; കഴിഞ്ഞ 2 സീസണിൽ വിതരണം ചെയ്തതിന്റെ തുക നൽകിയിട്ടില്ല
എടത്വ ∙ നെൽക്കർഷകർക്ക് നൽകിയിരുന്ന നീറ്റുകക്കയുടെയും ഡോളമൈറ്റിന്റെയും വിതരണം നിലച്ചു. കർഷകർ പ്രതിസന്ധിയിൽ. കൃഷിയിറക്കിനും മുൻപും 40 ദിവസം ആകുമ്പോഴും രണ്ടു ഘട്ടമായിട്ടാണ് സാധാരണ ഇവ വിതരണം ചെയ്യുന്നത്. ഏതാനും വർഷമായി ഒന്നിച്ച് പെർമിറ്റ് നൽകുകയും കർഷകർ വാങ്ങുകയുമാണ് ചെയ്തിരുന്നത്. എന്നാൽ, ഇക്കുറി

എടത്വ ∙ നെൽക്കർഷകർക്ക് നൽകിയിരുന്ന നീറ്റുകക്കയുടെയും ഡോളമൈറ്റിന്റെയും വിതരണം നിലച്ചു. കർഷകർ പ്രതിസന്ധിയിൽ. കൃഷിയിറക്കിനും മുൻപും 40 ദിവസം ആകുമ്പോഴും രണ്ടു ഘട്ടമായിട്ടാണ് സാധാരണ ഇവ വിതരണം ചെയ്യുന്നത്. ഏതാനും വർഷമായി ഒന്നിച്ച് പെർമിറ്റ് നൽകുകയും കർഷകർ വാങ്ങുകയുമാണ് ചെയ്തിരുന്നത്. എന്നാൽ, ഇക്കുറി ഒന്നാംഘട്ടത്തിൽ നൽകുന്ന നീറ്റുകക്ക, ഡോളമൈറ്റ് എന്നിവ പൂർണമായി കൊടുത്തില്ല. ഇപ്പോൾ രണ്ടാം ഘട്ടത്തിൽ നൽകേണ്ട നീറ്റുകക്ക ഇതുവരെ വിതരണം ചെയ്തിട്ടില്ല. വിതരണം ചെയ്യാൻ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല എന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കുമ്മായം വിതരണം ചെയ്തതിന്റെ 3 കോടിയോളം രൂപ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് വിതരണം തടസ്സപ്പെടാൻ കാരണമായി പറയുന്നത്. ട്രഷറി ബാൻ ആയിരുന്നതിനാലാണു തുക നൽകാത്തതെന്നും പ്രത്യേക ഉത്തരവിലൂടെ കുടിശിക വിതരണം ചെയ്യാൻ നടപടിയായെന്നും അധികൃതർ പറഞ്ഞു.
നീറ്റുകക്ക സമയത്തിനു നൽകാത്തതിനാൽ പല കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കാറില്ല. രണ്ടു പ്രാവിശ്യം കക്ക പാടത്തിടണം കൃഷിയിറക്കിനു പാടം ഉഴുതു മറിക്കുന്ന അവസരത്തിൽ ഏക്കറിന് പന്ത്രണ്ടര കിലോ വിതറണം. പിന്നീട് പറിച്ചു നടീലിന്റെ സമയത്തും പന്ത്രണ്ടര കിലോ ഇടണം. എന്നാൽ, പല പാടത്തും പറിച്ചു നടീൽ കഴിഞ്ഞിട്ടും കുമ്മായം വിതരണം നടന്നിട്ടില്ല. പാടത്ത് അമ്ലാംശം കൂടിയാൽ വിതയ്ക്കുന്ന വിത്തിൽ പകുതി പോലും മുളയ്ക്കില്ല. പിന്നീടു വളപ്രയോഗം നടത്തിയാൽ പോലും നെൽ ചെടികൾക്ക് കരുത്തുണ്ടാകില്ല ഇത് വിളവിനെ ബാധിക്കുമെന്ന് തകഴി പോളേപ്പാടം പാടശേഖര സമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽ പറഞ്ഞു. കഴിഞ്ഞ സീസണിലും വിതച്ച് രണ്ടു മാസം കഴിഞ്ഞാണ് കക്കാ വിതരണം നടത്തിയത്. അതിനാൽ പല കർഷകരും ഇത് ഉപേക്ഷിച്ചിരുന്നു. ഇതുമൂലം കർഷകർക്കു ലഭിക്കേണ്ടിയിരുന്ന സബ്സിഡി ആനുകൂല്യം നഷ്ടപ്പെടുകയും ചെയ്ത സംഭവവും ഉണ്ട്.