നവകേരള സദസ്സിനായി പൊളിച്ച സ്കൂളിന്റെ മതിൽ പുനർനിർമാണം:ശിലയിട്ടു
മാവേലിക്കര ∙ നവകേരള സദസ്സിനായി പൊളിച്ചു നീക്കിയ ഗവ.ബോയ്സ് എച്ച്എസ്എസ് സ്കൂൾ ചുറ്റുമതിൽ പുനർനിർമാണ ശിലാസ്ഥാപന സമ്മേളനം എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അധ്യക്ഷയായി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, നഗരസഭ കൗൺസിലർ പുഷ്പ സുരേഷ്, ജി.ഹരിശങ്കർ,

മാവേലിക്കര ∙ നവകേരള സദസ്സിനായി പൊളിച്ചു നീക്കിയ ഗവ.ബോയ്സ് എച്ച്എസ്എസ് സ്കൂൾ ചുറ്റുമതിൽ പുനർനിർമാണ ശിലാസ്ഥാപന സമ്മേളനം എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അധ്യക്ഷയായി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, നഗരസഭ കൗൺസിലർ പുഷ്പ സുരേഷ്, ജി.ഹരിശങ്കർ, ജി.രാജമ്മ, എസ്.അജയകുമാർ, മുരളി തഴക്കര, നവീൻ മാത്യു ഡേവിഡ്, ഡി.തുളസിദാസ്, ജേക്കബ് ഉമ്മൻ, കെ.രഘുപ്രസാദ്, പ്രഫ.ചന്ദ്രശേഖരൻനായർ, കെ.സി.ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് വേദിക്കരികിൽ എത്തുന്നതിനായി കഴിഞ്ഞ ഡിസംബർ 16നു ഗവ. ബോയ്‌സ് എച്ച്എസ്എസിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ, അപകടാവസ്ഥയിലുള്ള മതിലും കവാടവും പുനർനിർമിക്കാൻ മണ്ഡലം വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ എംഎൽഎ അനുവദിച്ചു.
കോൺഗ്രസ് ബഹിഷ്കരിച്ചു
മതിൽ നിർമാണ ഉദ്ഘാടനത്തിൽ നിന്നും കോൺഗ്രസ് വിട്ടുനിന്നു. യോഗത്തിൽ അധ്യക്ഷനായി നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാറിന്റെ പേര് ബാനറിൽ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് ബഹിഷ്കരണം ഉള്ളതിനാൽ ചെയർമാൻ പങ്കെടുത്തില്ല. മതിൽ നിർമാണത്തിനു കോൺഗ്രസ് എതിരല്ലെന്നും ഉണ്ടായിരുന്ന ചുറ്റുമതിൽ ഒറ്റരാത്രി കൊണ്ടു പൊളിച്ചു കടത്തിക്കൊണ്ടു പോയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് പറഞ്ഞു. നിയമലംഘനം നടത്തുന്നതിനു പൊലീസ് കൂട്ടുനിൽക്കുകയാണ്. സ്കൂളിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണ്. മതിൽ നിർമാണത്തിനു നിയമാനുസൃതം അനുമതി വാങ്ങിയില്ലെന്നും അനി വർഗീസ് പറഞ്ഞു.