അരൂർ– തുറവൂർ ഉയരപാത നിർമാണം വീണ്ടും പൈപ്പ് പൊട്ടി; ശുദ്ധജലം മുടങ്ങി
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ദേശീയപാതയോരത്ത് എൻസിസി കവലയ്ക്കു സമീപമുള്ള പ്രധാന പൈപ്പ് പൊട്ടി. ഇതോടെ 2 ദിവസമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടു. തൈക്കാട്ടുശേരി ശുചീകരണ

തുറവൂർ ∙ അരൂർ–തുറവൂർ ഉയരപാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ദേശീയപാതയോരത്ത് എൻസിസി കവലയ്ക്കു സമീപമുള്ള പ്രധാന പൈപ്പ് പൊട്ടി. ഇതോടെ 2 ദിവസമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടു. തൈക്കാട്ടുശേരി ശുചീകരണ സംഭരണിയിൽ നിന്നു തുറവൂർ,
കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിലേക്കു പോകുന്ന ജല സംഭരണികളിലേക്കു വെള്ളമെത്തിക്കുന്ന 40 എംഎം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. ബുധനാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. പൈപ്പ് പൊട്ടിയതോടെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ സമീപത്ത് ചുറ്റുമതിലിനും നാശം സംഭവിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെ അധികൃതർ പമ്പിങ് നിർത്തി. പൈപ്പ് പൊട്ടിയ ഭാഗത്ത് മണൽ നീക്കിയതിനു ശേഷം പൊട്ടിയ പൈപ്പ് മുറിച്ചുമാറ്റി.
പൈപ്പിലെ വെള്ളം പൂർണമായും ഒഴുക്കികളഞ്ഞതിനു ശേഷം ഇന്നലെ രാവിലെയാണ് ജോലി തുടങ്ങിയത്. ഇന്ന് ഉച്ചയോടെ പമ്പിങ് ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നത് ഒഴിവാക്കണമെങ്കിൽ നിലവിലെ പൈപ്പ് മാറ്റി 450 എംഎം വ്യാസമുള്ള ഡക്റ്റൈൽ അയൺ(ഡിഐ) പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ സാധിക്കൂ. ഇതിനായി ഉയരപാത നിർമാണം തുടങ്ങുന്നതിന് മുൻപ് വാട്ടർ അതോറിറ്റി അധികൃതർ 20 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ദേശീയപാത അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ ഇത്രയും തുക മുടക്കാൻ കരാറുകാർക്ക് കഴിയില്ലെന്നും പുതിയ പൈപ്പ് സ്ഥാപിക്കണമെന്നും തർക്കം തുടരുകയാണ്.