സമാന്തര ബൈപാസ്: 350 ഗർഡറുകൾ സ്ഥാപിക്കാൻ വേണ്ടത് മൂന്നു മാസം; ആദ്യം ബീച്ചിലെ ഗർഡറുകൾ
ആലപ്പുഴ ∙ സമാന്തര ബൈപാസിന്റെ ഗർഡറുകൾ ഇന്ന് സ്ഥാപിച്ചു തുടങ്ങും. ഇരുവശങ്ങളിലും റോപ് ഉപയോഗിച്ച് ബന്ധിപ്പിച്ച ശേഷം രണ്ടു ക്രെയിനുകളുടെ സഹായത്തോടെയാണ് ഗർഡറുകൾ തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. ഗർഡറുകൾ മുകളിലെത്തിക്കുന്നത് പ്രയാസമേറിയ ജോലിയാണ്. ഒരു ദിവസം പരമാവധി മൂന്നു ഗർഡറുകൾ മാത്രമേ മുകളിലെത്തിക്കാൻ

ആലപ്പുഴ ∙ സമാന്തര ബൈപാസിന്റെ ഗർഡറുകൾ ഇന്ന് സ്ഥാപിച്ചു തുടങ്ങും. ഇരുവശങ്ങളിലും റോപ് ഉപയോഗിച്ച് ബന്ധിപ്പിച്ച ശേഷം രണ്ടു ക്രെയിനുകളുടെ സഹായത്തോടെയാണ് ഗർഡറുകൾ തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. ഗർഡറുകൾ മുകളിലെത്തിക്കുന്നത് പ്രയാസമേറിയ ജോലിയാണ്. ഒരു ദിവസം പരമാവധി മൂന്നു ഗർഡറുകൾ മാത്രമേ മുകളിലെത്തിക്കാൻ സാധിക്കൂ.
ആകെ 350 ഗർഡറുകളാണുള്ളത്. ഇവ സ്ഥാപിക്കാൻ തന്നെ മൂന്നു മാസത്തോളം വേണ്ടി വരും. ബീച്ച് ഭാഗത്തെ ഗർഡറുകളാണ് ആദ്യം സ്ഥാപിക്കുക. ഗർഡർ സ്ഥാപിക്കുന്നതിന് സമീപത്തുള്ള വൈദ്യുത കമ്പികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈദ്യുത ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. വൈദ്യുത ബോർഡ് ജീവനക്കാരുടെ കൂടി സാന്നിധ്യത്തിലാകും ഗർഡർ ഉയർത്തുക.
96 തൂണുകളിൽ 80 തൂണുകളുടെ നിർമാണം പൂർത്തിയായി. സമാന്തര ബൈപാസിന് 14 മീറ്റർ വീതിയും 6.8 കിലോ മീറ്റർ നീളവുമുണ്ടാകും. ഇതു മൂന്നു വരി പാതയാകും. ഗർഡർ സ്ഥാപിക്കുന്നത് പൂർത്തിയായാൽ റൂഫ് സ്ലാബ് നിർമാണമാണ് അടുത്ത ഘട്ടം. നാലു ഗർഡറുകളാണ് ഒരു സ്പാനിൽ സമാന്തരമായി സ്ഥാപിക്കുക. അതിന് മുകളിലാണ് റൂഫ് സ്ലാബ് വരുന്നത്.
റെയിൽ പാതയ്ക്കു മുകളിലൂടെ പാലം കടന്നുപോകുന്ന മാളികമുക്ക്, കളർകോട് ഭാഗത്ത് റെയിൽവേയുടെ അനുമതി ലഭിക്കാൻ വൈകിയതിനാൽ തൂണുകളുടെ നിർമാണം വൈകി. കഴിഞ്ഞ ദിവസമാണ് മേൽപാലം നിർമിക്കാൻ റെയിൽവേ അനുമതി നൽകിയത്. ശേഷിക്കുന്ന 16 തൂണുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ജൂലൈയിൽ ബൈപാസ് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ട്രക്ചറൽ വിഭാഗം മാനേജർ ജി.രാജ മനോരമയോട് പറഞ്ഞു.