വൈദ്യുതി നിലച്ചു, ഹാളിനുള്ളിൽ ഇരുട്ടായി: ഗോവ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഗുരുതര സുരക്ഷാവീഴ്ച
ഹരിപ്പാട് ∙ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഹരിപ്പാട്ട് പങ്കെടുത്ത പരിപാടിയിൽ ഗുരുതര സുരക്ഷാവീഴ്ച. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ചെറിയ എസി ഹാളിലായിരുന്നു പരിപാടി. 100 പേർക്ക് ഇരിക്കാവുന്ന ഹാളിൽ അഞ്ഞൂറിലധികം പേരുണ്ടായിരുന്നു.

പ്രസംഗം തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോൾ വൈദ്യുതി നിലച്ചു. ഹാളിനുള്ളിൽ ഇരുട്ടായതോടെ അദ്ദേഹം പ്രസംഗം നിർത്തി. 10 മിനിറ്റ് കഴിഞ്ഞും വൈദ്യുതി എത്താതായതോടെ ആൾക്കാർ പരിഭ്രാന്തരായി. നേതാക്കൾ ഇടപെട്ട് കുറച്ചു പേരെ ഹാളിനു വെളിയിലേക്കു മാറ്റി. പ്രമോദ് സാവന്തിനെ വലയം ചെയ്ത് ബിജെപി പ്രവർത്തകർ നിന്നു. പിന്നീട് ഒരു തവണ കൂടി വൈദ്യുതി നിലച്ചതിനെ തുടർന്ന് പരിപാടി പെട്ടെന്നു നിർത്തി വയ്ക്കുകയായിരുന്നു.
ഇസെഡ് കാറ്റഗറി സുരക്ഷയുണ്ട് പ്രമോദ് സാവന്തിന്. പത്തു മിനിറ്റോളം ഹാളിനുള്ളിൽ ഇരുട്ടായിട്ടും സുരക്ഷ ഒരുക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രതിഷേധത്തിനു കാരണമായി. വൈദ്യുതി നിലച്ചതോടെ ഹാളിനുള്ളിലുണ്ടായിരുന്ന പൊലീസുകാരും പുറത്തിറങ്ങി നിൽക്കുകയായിരുന്നു. കേരള മുഖ്യമന്ത്രിയുടെ അതേ സുരക്ഷയാണ് ഗോവ മുഖ്യമന്ത്രിക്കുമുള്ളത്.
കേരള മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ പേരുമാറുമായിരുന്നോ എന്ന വിമർശനം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ ഉന്നയിച്ചു. ഗോവമുഖ്യമന്ത്രിയുടെ ചടങ്ങിനെപ്പറ്റി കെഎസ്ഇബിയെ രേഖാമൂലം അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യോഗത്തിലെ സുരക്ഷാ വീഴ്ചയെപ്പറ്റി രഹസ്യാനേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.