ആറാട്ടുവഴിയിൽ ഇരുപതിലേറെ നായ്ക്കൾ ചത്ത നിലയിൽ
ആലപ്പുഴ ∙ ആറാട്ടുവഴിയിൽ 2 വളർത്തു നായ്ക്കൾ ഉൾപ്പെടെ ഇരുപതിലേറെ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കാണപ്പെട്ടു. വിഷം ഉള്ളിൽ ചെന്നാണു നായ്ക്കൾ ചത്തതെന്ന് നാട്ടുകാരും മൃഗസ്നേഹികളും പറഞ്ഞു.ആറാട്ടുവഴി പാലത്തിന് സമീപവും എസ് കനാലിലും ഐസ് പ്ലാന്റിന്റെ പരിസരങ്ങളിലും ഇന്നലെ രാവിലെയാണ് നായ്ക്കളെ ചത്ത നിലയിൽ

ആലപ്പുഴ ∙ ആറാട്ടുവഴിയിൽ 2 വളർത്തു നായ്ക്കൾ ഉൾപ്പെടെ ഇരുപതിലേറെ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കാണപ്പെട്ടു. വിഷം ഉള്ളിൽ ചെന്നാണു നായ്ക്കൾ ചത്തതെന്ന് നാട്ടുകാരും മൃഗസ്നേഹികളും പറഞ്ഞു.ആറാട്ടുവഴി പാലത്തിന് സമീപവും എസ് കനാലിലും ഐസ് പ്ലാന്റിന്റെ പരിസരങ്ങളിലും ഇന്നലെ രാവിലെയാണ് നായ്ക്കളെ ചത്ത നിലയിൽ നാട്ടുകാർ കണ്ടത്. ഇളം മഞ്ഞ നിറത്തിലുള്ള ദ്രാവകം നായ്ക്കളുടെ വായിൽ നിന്നും ഒഴുകി. രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു.എന്തോ ഉള്ളിൽ ചെന്നു മരണ വെപ്രാളത്തിൽ ചില നായ്ക്കൾ വീടുകളിലും ദൂരെ സ്ഥലത്തേക്കും പോയി ചത്തിട്ടുണ്ട്. ചിലർ കുഴിച്ചിട്ടു.
പൊലീസിലും നഗരസഭയിലും മൃഗസംരക്ഷണ വകുപ്പിലും പരാതി നൽകി. അവർ അന്വേഷണവും പോസ്റ്റ്മോർട്ടവും നടത്തി കാരണം വ്യക്തമാക്കണമെന്നും നായ്ക്കൾ തങ്ങുന്ന സ്ഥലത്തെ സിസിടിവി പരിശോധിക്കണമെന്നും വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്‌വോക്സി പ്രവർത്തക പ്രീതി ബിനു ജേക്കബ് പറഞ്ഞു . നോർത്ത് പൊലീസും നഗരസഭാ ആരോഗ്യ വിഭാഗവും മൃഗ സംരക്ഷണ വകുപ്പും സ്ഥലത്തെത്തി. ചത്ത നായ്ക്കളെ ഇന്നലെ വൈകിട്ടോടെ കൊണ്ടുപോയി. നായ്ക്കൾക്ക് പേ ബാധ പരിശോധന നടത്താൻ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ ഇന്ന് കൊണ്ടുപോകും. ശേഷം തിരികെ കൊണ്ടുവന്നു ഇവിടെ പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങൾ തൃശൂരിലെ ലാബിൽ അയച്ചു പരിശോധിക്കണം. അവിടെ നിന്നും ഫലം വന്നാലേ കാരണം വ്യക്തമാകൂ.
എബിസി പദ്ധതി കടലാസിൽ
തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തി സംരക്ഷിക്കാനുള്ള എബിസി പദ്ധതി കടലാസിൽ തന്നെ. നഗരസഭയും ജില്ലാ പഞ്ചായത്തും ബജറ്റിൽ തുക നീക്കി വയ്ക്കാറുണ്ടെങ്കിലും പദ്ധതിക്ക് ചെലവഴിക്കാറില്ല. പ്രത്യേക പരിശീലനവും കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ഉള്ള ഏജൻസികൾക്കോ വ്യക്തികക്കോ മാത്രമേ നായ്ക്കളെ പിടിച്ച് കുത്തിവയ്ക്കാൻ അനുമതിയുള്ളൂ. എബിസി പദ്ധതി നിർവഹണത്തിനു ഇക്കാര്യം തടസ്സമാണെന്ന് നഗരസഭയിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.