അമ്പലപ്പുഴ ∙ സമ്പൂർണ ശുദ്ധജലം ലഭ്യമാക്കുന്ന പട്ടികയിൽ ആദ്യ മണ്ഡലമായി അമ്പലപ്പുഴ മാറുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 686 കുടുംബങ്ങൾക്കുകൂടി ശുദ്ധജല കണക്‌ഷൻ ലഭ്യമായാൽ ഇത് പൂർണമാകും. 37 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെയും ലീഡിങ് ചാനലിന്റെയും ഇരു കരകളിലെ സംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙  സമ്പൂർണ ശുദ്ധജലം ലഭ്യമാക്കുന്ന പട്ടികയിൽ ആദ്യ മണ്ഡലമായി അമ്പലപ്പുഴ മാറുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 686 കുടുംബങ്ങൾക്കുകൂടി ശുദ്ധജല കണക്‌ഷൻ ലഭ്യമായാൽ ഇത് പൂർണമാകും. 37 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെയും ലീഡിങ് ചാനലിന്റെയും ഇരു കരകളിലെ സംരക്ഷണ ഭിത്തിയുടെ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്പിൽവേ, ലീഡിങ് ചാനലുകൾക്ക് സമീപമുള്ള മറ്റു ചെറു തോടുകളിലെയും ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടിയെടുക്കും. കുറിച്ചിക്കൽ മുതൽ തോട്ടപ്പള്ളി സ്പിൽവേ വരെയുള്ള വലതു ഭാഗത്തെ കരയിൽ 2150 മീറ്റർ ദൂരം പൈൽ ആൻഡ് സ്ലാബും, 680 മീറ്റർ പാർശ്വഭിത്തിയും, ഇടതു ഭാഗത്ത് 3665 മീറ്റർ പൈൽ ആൻഡ് സ്ലാബും, 430 മീറ്റർ പാർശ്വ ഭിത്തിയുമാണ് നിർമിക്കുക.

ചാനലിന്റെ കരയിലെ രണ്ട് ജങ്കാർ കടവുകളും മോട്ടർ ഷെഡിന്റെ പുനരുദ്ധാരണവും ഇതോടൊപ്പം നടത്തുമെന്നും മന്ത്രി പറഞ്ഞു.എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. എ.എം. ആരിഫ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് ഷീബാ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ഉണ്ണി, പ്രിയ അജേഷ്, ആർ. സുനി, ലീന രജനീഷ്, ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ഡി. സുനിൽരാജ്, എക്സി.എൻജിനീയർ കെ. ആ.ർ രജീഷ് കുമാർ, അസി. എൻജിനീയർ യു. മുഹമ്മദ് അജ്മൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം സോമൻ, വി.സി. ഫ്രാൻസിസ്, നസീർ സലാം, മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT