ആവേശം പകർന്ന് റോഡ് ഷോയുമായി സി.എ. അരുൺകുമാർ
ചെങ്ങന്നൂർ ∙ പ്രവർത്തകർക്ക് ആവേശം പകർന്ന് ചെങ്ങന്നൂർ നഗരത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ റോഡ് ഷോ. മുദ്രാവാക്യം വിളിച്ചും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തും റോഡ്‌ഷോ ആഘോഷമാക്കി.രാവിലെ ബഥേൽ ജംക്‌ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത് . എൽഡിഎഫ് നേതാക്കളായ എം.എച്ച്. റഷീദ്, എസ്. സോളമൻ,

ചെങ്ങന്നൂർ ∙ പ്രവർത്തകർക്ക് ആവേശം പകർന്ന് ചെങ്ങന്നൂർ നഗരത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ റോഡ് ഷോ. മുദ്രാവാക്യം വിളിച്ചും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തും റോഡ്‌ഷോ ആഘോഷമാക്കി.രാവിലെ ബഥേൽ ജംക്‌ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത് . എൽഡിഎഫ് നേതാക്കളായ എം.എച്ച്. റഷീദ്, എസ്. സോളമൻ, ടി.ടി. ജിസ്‌മോൻ, ജേക്കബ് തോമസ് അരികുപുറം, ഉമ്മൻ ആലുംമൂട്ടിൽ, രാജു താമരവേലിൽ, ഗിരീഷ് ഇലഞ്ഞിമേൽ, എ.മഹേന്ദ്രൻ, ജി. ഹരികുമാർ,ആർ.സന്ദീപ്,എം.കെ. മനോജ് ,ആർ. രാജേന്ദ്രൻ, ജെയിസ് സാമുവൽ, സനൂപ് കുഞ്ഞുമോൻ, ബൈ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്നു നടന്ന എൽഡിഎഫ് ലോക്സഭാ മണ്ഡലം നേതൃയോഗത്തിൽ കെ.സോമപ്രസാദ് അധ്യക്ഷനായി. മന്ത്രി പി. പ്രസാദ്, കെ.പ്രകാശ് ബാബു, കെ.ആർ. ചന്ദ്രമോഹൻ, പി.എസ്.സുപാൽ എംഎൽഎ, തോമസ് കെ.തോമസ് എംഎൽഎ, പി.എ. ഏബ്രഹാം, ജേക്കബ് തോമസ് അരികുപുറം, എ.മഹേന്ദ്രൻ ,എം.എച്ച്.റഷീദ്, ആർ.രാജേന്ദ്രൻ, ടി.ടി. ജിസ്മോൻ, എസ്. സോളമൻ, ഇന്ദ്രജിത്, എൻ. രവികുമാർ, എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥി പരിചയപ്പെടുത്തി, യുഡിഎഫ് ബഹിഷ്കരിച്ചു
മാന്നാർ ∙ സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്ന സർവമത കൺവൻഷൻ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കിയ മന്ത്രി സജി ചെറിയാന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ കൺവൻഷൻ ബഹിഷ്കരിച്ചു. മന്ത്രി പി. പ്രസാദിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു മൈക്ക് കയ്യിലെടുത്ത മന്ത്രി സജി ചെറിയാൻ കൺവൻഷനെത്തിയ എല്ലാവരെയും പരിചയപ്പെടുത്തി. സദസ്സിലുണ്ടായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിലെ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിനെ മന്ത്രി പരിചയപ്പെടുത്തിയ ശേഷം വേദിയിലേക്കു കയറി വരാൻ ആവശ്യപ്പെട്ടു. അരുൺകുമാർ വേദിയിലെത്തി. അപ്പോഴേയ്ക്കും സദസ്സിലെ മുൻനിരയിൽ നിന്നു തന്നെ പ്രതിഷേധസ്വരമുയർന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർവമത കൺവൻഷൻ ഉപയോഗിച്ചെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും സുജിത് ശ്രീരംഗം ആരോപിക്കുകയും സംഘാടകരെ പ്രതിഷേധമറിയിച്ച ശേഷം കൺവൻഷൻ ബഹിഷ്കരിച്ചു. പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, മധു പുഴയോരം, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ എന്നിവരും ബഹിഷ്കരിച്ചു.