മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം: പൈലുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലം അളന്നുനിശ്ചയിച്ചു
പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള ബാക്കി പൈലുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലം അളന്നു നിശ്ചയിച്ചു. ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും സർവേ വിഭാഗവും എത്തിയാണ് ചെയ്തത്. ആദ്യം മാക്കേക്കടവ് ഭാഗത്തെ പൈലുകളുടെ നിർമാണമാണ് നടത്തുക.4 പൈലുകൾ ഇവിടെ കരയിൽ

പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള ബാക്കി പൈലുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലം അളന്നു നിശ്ചയിച്ചു. ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും സർവേ വിഭാഗവും എത്തിയാണ് ചെയ്തത്. ആദ്യം മാക്കേക്കടവ് ഭാഗത്തെ പൈലുകളുടെ നിർമാണമാണ് നടത്തുക.4 പൈലുകൾ ഇവിടെ കരയിൽ സ്ഥാപിക്കാനുണ്ട്. ഇവയ്ക്കായാണ് ഇന്നലെ അളവെടുപ്പും സ്ഥലം നിശ്ചയിച്ച് അടയാളപ്പെടുത്തലും നടത്തിയത്. ഇന്നു മാക്കേക്കടവ് ഭാഗത്ത് സ്ഥലം ഒരുക്കൽ നടത്തും. പൈലുകൾ സ്ഥാപിക്കുന്നതിനും പിന്നീട് ബീമുകൾ ഇവിടെ വാർക്കുന്നതിനും ഉൾപ്പെടെയുള്ള സ്ഥലവും കാര്യങ്ങളും നിശ്ചയിക്കും.അടുത്താഴ്ച മുതൽ തുടർച്ചയായ നിർമാണ പ്രവൃത്തികൾ ഉണ്ടാകും.
പാലം നിർമാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികളും കല്ല്, മണൽ, സിമെന്റ് ഉൾപ്പെടെയുള്ളവയും ഉടനെ ഇവിടെ എത്തിക്കും. തൊഴിലാളികൾക്കുള്ള താമസസൗകര്യങ്ങളും കരാറുകാരുടെ നേതൃത്വത്തിൽ ക്രമപ്പെടുത്തുന്നുണ്ട്. നിർമാണ പ്രവൃത്തികൾ മാക്കേക്കടവിൽ കരയിൽ നടക്കുന്നതിനാൽ നിർമാണത്തിന് തടസ്സമില്ലാതെ യാത്രക്കാർക്ക് വഴി ഒരുക്കുന്നതിനും സർവീസ് റോഡ് നിർമാണത്തിനുമായി ആലോചനകൾ തുടങ്ങിയിട്ടുണ്ട്.പാലം നിർമാണം തുടങ്ങുന്നതിനു മുൻപായി ഫെറിയിലുള്ള ചങ്ങാട സർവീസ് നിർത്തും. പാലം നിർമാണം പുനരാരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച 42 കോടി രൂപയുടെ എസ്റ്റിമേറ്റിന് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടികളായത്.