ഒറ്റ ദിവസം, 6 നിയമസഭാ മണ്ഡലങ്ങൾ; ആവേശമായി കെ.സിയുടെ വരവ്
ആലപ്പുഴ∙ യുഡിഎഫ് പ്രവർത്തകർ തീർത്ത ആവേശത്തേരിലേറി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കെ.സി. വേണുഗോപാലിന്റെ മാസ് എൻട്രി. ഒറ്റ ദിവസം കൊണ്ട് 6 നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ട റോഡ് ഷോയോടെ യുഡിഎഫിന്റെ പ്രചാരണത്തിന് ആവേശത്തുടക്കം. അരൂർ മുതൽ കായംകുളം വരെ, വഴിയിലുടനീളം കാത്തുനിന്ന പ്രവർത്തകർ തീർത്ത
ആലപ്പുഴ∙ യുഡിഎഫ് പ്രവർത്തകർ തീർത്ത ആവേശത്തേരിലേറി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കെ.സി. വേണുഗോപാലിന്റെ മാസ് എൻട്രി. ഒറ്റ ദിവസം കൊണ്ട് 6 നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ട റോഡ് ഷോയോടെ യുഡിഎഫിന്റെ പ്രചാരണത്തിന് ആവേശത്തുടക്കം. അരൂർ മുതൽ കായംകുളം വരെ, വഴിയിലുടനീളം കാത്തുനിന്ന പ്രവർത്തകർ തീർത്ത
ആലപ്പുഴ∙ യുഡിഎഫ് പ്രവർത്തകർ തീർത്ത ആവേശത്തേരിലേറി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കെ.സി. വേണുഗോപാലിന്റെ മാസ് എൻട്രി. ഒറ്റ ദിവസം കൊണ്ട് 6 നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ട റോഡ് ഷോയോടെ യുഡിഎഫിന്റെ പ്രചാരണത്തിന് ആവേശത്തുടക്കം. അരൂർ മുതൽ കായംകുളം വരെ, വഴിയിലുടനീളം കാത്തുനിന്ന പ്രവർത്തകർ തീർത്ത
ആലപ്പുഴ∙ യുഡിഎഫ് പ്രവർത്തകർ തീർത്ത ആവേശത്തേരിലേറി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കെ.സി. വേണുഗോപാലിന്റെ മാസ് എൻട്രി. ഒറ്റ ദിവസം കൊണ്ട് 6 നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ട റോഡ് ഷോയോടെ യുഡിഎഫിന്റെ പ്രചാരണത്തിന് ആവേശത്തുടക്കം. അരൂർ മുതൽ കായംകുളം വരെ, വഴിയിലുടനീളം കാത്തുനിന്ന പ്രവർത്തകർ തീർത്ത ആവേശപ്പുഴയിലൂടെ കെ.സി. വേണുഗോപാൽ ഒറ്റ ദിവസം കൊണ്ട് നേരത്തേ കളത്തിലിറങ്ങിയ സ്ഥാനാർഥികൾക്കൊപ്പമെത്തി.
അരൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള 7 മണ്ഡലങ്ങളിലൂടെയും ഇന്നലെ റോഡ് ഷോ നടത്താനാണു ലക്ഷ്യമിട്ടതെങ്കിലും സ്വീകരണകേന്ദ്രങ്ങളിലെ തിരക്കുമൂലം പ്രതീക്ഷിച്ചതിലും വൈകിയതോടെ 6 മണ്ഡലങ്ങൾ പൂർത്തിയാക്കി റോഡ് ഷോ കായംകുളം പുതുപ്പള്ളിയിൽ സമാപിച്ചു. രാവിലെ അരൂരിൽ ഉദ്ഘാടനം ചെയ്തതു മുതൽ രാത്രി വൈകി കായംകുളത്തെ സമാപനം വരെ പ്രചാരണ വാഹനത്തിൽ കെ.സിക്കൊപ്പം നിന്ന് രമേശ് ചെന്നിത്തല പ്രചാരണത്തിന്റെ കപ്പിത്താനായി.
കാത്തിരിപ്പിനൊടുവിൽ പ്രിയനേതാവ് തിരിച്ചെത്തിയതിന്റെ ആവേശം പ്രവർത്തകരിലുണ്ടായിരുന്നു. കത്തുന്ന വെയിലത്ത് റോഡരികിൽ പിഞ്ചുകുഞ്ഞുങ്ങളുമായി അവർ കെ.സിയെ കാത്തുനിന്നു. നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രചാരണം. ഓരോ സ്വീകരണ കേന്ദ്രത്തിലും ജനം തടിച്ചുകൂടി.
‘ഇതൊരു തിരിച്ചുവരവല്ല, കാരണം ആലപ്പുഴ വിട്ട് എന്റെ മനസ്സെവിടെയും പോയിട്ടില്ലെന്ന’ കെ.സിയുടെ വാക്കുകൾ ജനങ്ങൾ ഹർഷാരവത്തോടെ വരവേറ്റു. യാത്രയിലുടനീളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. രാത്രിയേറെ വൈകിയതോടെ യാത്ര പുതുപ്പള്ളിയിൽ അവസാനിപ്പിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിലെ പര്യടനം 13ന് നടത്താനാണു തീരുമാനം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുപോലെ ജനദ്രോഹപരമായാണു പ്രവർത്തിക്കുന്നതെന്ന് അരൂരിൽ പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കെ.സി.വേണുഗോപാൽ പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബാക്കിയെല്ലാം അതിനു പിന്നിലാണ്. മോദിയെ താഴെയിറക്കുന്നതു വരെ വിശ്രമമല്ലാതെ പോരാടും. ആലപ്പുഴയിലെ വികസനങ്ങളിലെ തടസ്സം നീക്കണം. അവസാന ശ്വാസം വരെ ആലപ്പുഴക്കാർക്കൊപ്പം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ബിജെപിയും സിപിഎമ്മും ഒന്നിച്ചു കോൺഗ്രസിനെ തോൽപിക്കാൻ ശ്രമിക്കുകയാണെന്നു പര്യടനം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭയിലെ ഭൂരിപക്ഷം നോക്കിയാണു സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ ആവശ്യം രാജ്യസഭ എംപിയെയല്ല, ലോക്സഭ അംഗത്വമാണ്. ആലപ്പുഴ തിരിച്ചു പിടിക്കലാണു പ്രധാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, ഉമ തോമസ്, എൽദോസ് കുന്നപ്പള്ളി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ പ്രസംഗിച്ചു.
അരൂരിൽ നിന്നാരംഭിച്ച പര്യടന ജാഥയ്ക്ക് അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, പൂച്ചാക്കൽ, മാക്കേക്കടവ്, തുറവൂർ, മനക്കോടം, അന്ധകാരനഴി, അർത്തുങ്കൽ, ചെത്തി, കാട്ടൂർ, തുമ്പോളി, മാളികമുക്ക്, ആലപ്പുഴ നഗരത്തിൽ ബാപ്പു വൈദ്യർ ജംക്‌ഷൻ, ഡച്ച് സ്ക്വയർ, വെള്ളക്കിണർ ജംക്‌ഷൻ, വലിയകുളം ജംക്‌ഷൻ, സക്കറിയ ബസാർ, ഇഎസ്ഐ ജംക്‌ഷൻ, ചള്ളിയിൽ കടപ്പുറം, വളഞ്ഞവഴി, പഴയങ്ങാടി ജംക്‌ഷൻ, പുറക്കാട്, തോട്ടപ്പള്ളി, പല്ലന, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ഹരിപ്പാട്, നങ്ങ്യാർകുളങ്ങര, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ഒഎൻകെ ജംക്‌ഷൻ, കായംകുളം, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി.