ഹരിപ്പാട്ട് സജീവമായി എ.എം.ആരിഫ്
ആലപ്പുഴ∙ വിവിധ പരിപാടികളിൽ പങ്കെടുത്തും സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് എംപി ഹരിപ്പാട് മണ്ഡലത്തിൽ ഇന്നലെ സജീവമായി. ആറാട്ടുപുഴ, ചേപ്പാട്, പള്ളിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഭവനസന്ദർശനം.

ആലപ്പുഴ∙ വിവിധ പരിപാടികളിൽ പങ്കെടുത്തും സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് എംപി ഹരിപ്പാട് മണ്ഡലത്തിൽ ഇന്നലെ സജീവമായി. ആറാട്ടുപുഴ, ചേപ്പാട്, പള്ളിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഭവനസന്ദർശനം. എൽഡിഎഫ് നേതൃത്വത്തിൽ പള്ളിപ്പാട് നടത്തിയ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. സാമൂഹിക നീതിവകുപ്പിന്റെ കീഴിൽ, കിടപ്പുരോഗികളായ വയോജനങ്ങൾക്കു സുരക്ഷയും ചികിത്സയും ഉറപ്പാക്കുന്നതിന് ആറാട്ടുപുഴയിൽ സാന്ത്വനതീരം സംരക്ഷണകേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.
കേന്ദ്രത്തിലുണ്ടായിരുന്ന വയോജനങ്ങൾക്കൊപ്പം സമയം ചെലവഴിച്ചു. തുടർന്നു ചേപ്പാട് കിഴക്ക് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കൺവൻഷനിലും പങ്കെടുത്തു, ഇന്നു രാവിലെ 11നു മാക്കേക്കടവ് പാലം സന്ദർശിക്കും. 11.30 മുതൽ 1.30 വരെ പള്ളിപ്പുറം പഞ്ചായത്തിൽ ഗൃഹസന്ദർശനം നടത്തും. മുൻമന്ത്രി ജി.സുധാകരനുമായി ചേർന്നു പെരുമ്പളം പാലം സന്ദർശിക്കും. 2.30 മുതൽ 4 വരെ അരൂക്കുറ്റി, തൃച്ചാറ്റുകുളം മേഖലകളിൽ സന്ദർശനം. 4.30 മുതൽ 5.30 വരെ പൂച്ചാക്കൽ ടൗണിൽ കടകമ്പോളങ്ങൾ സന്ദർശിക്കും.