വോട്ട് തേടി സ്ഥാനാർഥികളുടെ യാത്ര; പൗരപ്രമുഖരെയും ആരാധനാലയങ്ങളും സന്ദർശിച്ച് സ്ഥാനാർഥികൾ
സ്വീകരണ പര്യടനങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള സന്ദർശനങ്ങളുടെ തിരക്കിലാണു സ്ഥാനാർഥികൾ. പൗരപ്രമുഖരെയും ആരാധനാലയങ്ങളും കലാലയങ്ങളുമാണു സ്ഥാനാർഥികളുടെ പ്രധാന ലക്ഷ്യം. പ്രാദേശിക കൺവൻഷനുകളും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനവുമാണു കരുത്തു കാട്ടാനുള്ള മറ്റൊരു വഴി.

ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് ഇന്നലെ തുമ്പോളി കപ്പൂച്ചിൻ ആശ്രമം, കൃപാസനം, നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ്, കരുവാറ്റ യുഐടി എന്നിവിടങ്ങൾ സന്ദർശിച്ചു. കരുവാറ്റയിലെയും ആറാട്ടുപുഴയിലെയും മരണവീടുകളിലും സ്ഥാനാർഥി എത്തി. ‘ആടുജീവിതം’ നോവലിനും സിനിമയ്ക്കും കാരണമായ നജീബിനെ ആറാട്ടുപുഴയിലെ വീട്ടിലെത്തി പൊന്നാടയണിയിച്ചു. ആറാട്ടുപുഴ കള്ളിക്കാട്ടെ കാളകെട്ടു സ്ഥലത്തെത്തി വോട്ടർമാരെ കണ്ടു.
യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ പ്രചാരണത്തിൽ മണ്ഡലം കൺവൻഷനുകളായിരുന്നു പ്രധാന പരിപാടി. അരൂർ നോർത്ത്, കോടംതുരുത്ത് വെസ്റ്റ്, തുറവൂർ വെസ്റ്റ്, പൂച്ചാക്കൽ, നേതാജി, ആര്യാട് ഈസ്റ്റ്, പൂന്തോപ്പ് ടൗൺ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ വടക്ക്, പറവൂർ കിഴക്ക്, പുന്നപ്ര പടിഞ്ഞാറ്, അമ്പലപ്പുഴ ടൗൺ, അമ്പലപ്പുഴ തെക്ക് എന്നിവിടങ്ങളിലാണ് ഇന്നലെ കൺവൻഷൻ നടന്നത്.
എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ മുഹമ്മ മേഖലയിൽ വിവിധ മേഖലകളിലുള്ളവരെ സന്ദർശിച്ചു. ചാക്ക് നിർമാണശാല, ആരാധനാലയങ്ങൾ, ചീരപ്പൻചിറ കളരി, പി.പരമേശ്വരന്റെ സ്മൃതിമണ്ഡപം തുടങ്ങിയവയും സന്ദർശിച്ചു. വൈകിട്ടു റോഡ്ഷോ കാവുങ്കലിൽനിന്നു തുടങ്ങി. ബിജെപി നേതാവും ചലച്ചിത്ര സംവിധായകനുമായ മേജർ രവി റോഡ്ഷോയിൽ പങ്കെടുത്തു.
മാവേലിക്കര
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഇന്നലെ കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളിലാണു പ്രചാരണം നടത്തിയത്. രണ്ടിടത്തും നിയമസഭാ മണ്ഡലം കൺവൻഷനുകളിൽ സ്ഥാനാർഥി പങ്കെടുത്തു. കൊട്ടാരക്കരയിൽ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎയും പത്തനാപുരത്തു കെപിസിസി ആക്റ്റിങ് പ്രസിഡന്റ് എം.എം.ഹസനും ഉദ്ഘാടനം ചെയ്തു. പ്രധാന കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിലും മറ്റുമെത്തി സ്ഥാനാർഥി വോട്ട് തേടി.
എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാർ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തി. കുളക്കടയിൽനിന്നു തുടങ്ങിയ പരിപാടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും സ്ഥാനാർഥി വോട്ട് തേടി.
എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല ഇന്നലെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലാണു പ്രചാരണം നടത്തിയത്. വൈകിട്ടു കുട്ടനാട്ടിൽ കിടങ്ങറയിൽനിന്നു രാമങ്കരി വരെ റോഡ്ഷോ നടത്തി.