അമ്പലപ്പുഴ ∙ സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടി. പിടിച്ചു മാറ്റാൻ എത്തിയ പാർട്ടി അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും എച്ച്.സലാം എംഎൽഎയുടെ സ്റ്റാഫുമായ കെ.അജ്മൽ ഹസന് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു സംഭവം. പിടിവലിക്കിടെ നിലത്തു വീണ് അജ്മൽ ഹസന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടി. പിടിച്ചു മാറ്റാൻ എത്തിയ പാർട്ടി അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും  എച്ച്.സലാം എംഎൽഎയുടെ  സ്റ്റാഫുമായ കെ.അജ്മൽ ഹസന് പരുക്കേറ്റു.  ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു സംഭവം. പിടിവലിക്കിടെ നിലത്തു വീണ് അജ്മൽ ഹസന്റെ ചുണ്ട‌ിനാണ് മുറിവേറ്റത്.വിദേശത്ത് ജോലി ചെയ്യുന്ന പാർട്ടി അനുഭാവിയായ കരൂർ സ്വദേശി അടുത്തിടെ സമൂഹ മാധ്യമത്തിൽ പാർട്ടിക്ക് എതിരായി പോസ്റ്റിട്ടിരുന്നു.

പാർട്ടി പ്രവർത്തകരായ ചിലർ  ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട് ആക്രമിക്കാൻ ശ്രമിച്ചത് അജ്മൽ ഹസനും ചില പാർട്ടി പ്രവർത്തകരും ചേർന്നു വിലക്കി. തുടർന്നു പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരും പാർട്ടി ഓഫിസിലെത്തി. ഇവിടെ ഉണ്ട‌ായ കയ്യേറ്റത്തിലാണ് അജ്മൽ ഹസന് പരുക്കേറ്റത്. വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം പാർട്ടി ഓഫിസിനു സമീപം തടിച്ചുകൂടി. അജ്മൽ ഹസനു നേരെ അക്രമം നടത്തിയവർക്കെതിരെ അച്ച‌ടക്ക നടപടി ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടന്റെ സാന്നിധ്യത്തി‍ൽ ഇന്നലെ രാത്രി  ലോക്കൽ കമ്മിറ്റി യോഗം ചേർന്നു.