ഇന്ന് ഓശാന ഞായർ; പള്ളികളിൽ വിവിധ ചടങ്ങുകൾ
കുട്ടനാട് ∙ ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഓശാന ഞായർ ദിനമായ ഇന്നു രാവിലെ 6.15നു സെന്റ് മേരീസ് തിയോളജിക്കൽ സെന്ററിൽ കുരുത്തോല പ്രദക്ഷിണത്തോടെ തുടങ്ങും. 9നും 4നും കുർബാന. പെസഹ വ്യാഴം ദിനമായ 28നു 4നു കാൽകഴുകൽ ശുശ്രൂഷയും കുർബാനയും. ദുഃഖവെള്ളി ദിനമായ 29നു

കുട്ടനാട് ∙ ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഓശാന ഞായർ ദിനമായ ഇന്നു രാവിലെ 6.15നു സെന്റ് മേരീസ് തിയോളജിക്കൽ സെന്ററിൽ കുരുത്തോല പ്രദക്ഷിണത്തോടെ തുടങ്ങും. 9നും 4നും കുർബാന. പെസഹ വ്യാഴം ദിനമായ 28നു 4നു കാൽകഴുകൽ ശുശ്രൂഷയും കുർബാനയും. ദുഃഖവെള്ളി ദിനമായ 29നു രാവിലെ 6.30 മുതൽ 11.30 വരെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ ആരാധന. 3.45നു വിവിധ വാർഡുകളിൽ നിന്നുള്ള കുരിശിന്റെ വഴി പള്ളിയിൽ എത്തിച്ചേരും. 4നു പീഡാനുഭവ തിരുക്കർമങ്ങളും നഗരി കാണിക്കലും കുരിശു ചുംബനവും. 30നു രാവിലെ 6.30നു വലിയ ശനി തിരുക്കർമങ്ങൾ.
ഈസ്റ്റർ ദിനമായ 31നു പുലർച്ചെ 3ന് ഉയിർപ്പ് തിരുനാൾ കർമങ്ങൾ, 5.30നും 7.15നും കുർബാന. ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം, അസിസ്റ്റന്റ്. വികാരിമാരായ ഫാ. ടോണി പുതുവീട്ടിൽകളം, ഫാ. ഷിബിൻ മുളവരിക്കൽ എന്നിവർ നേതൃത്വം വഹിക്കും.കുട്ടനാട് ∙ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഓശാന തിരുക്കർമങ്ങൾ ഇന്നു രാവിലെ 6.30നു പാരീഷ് ഹാളിലും വലിയ പള്ളിയിലും കപ്പേളയിലുമായി തുടങ്ങും. തുടർന്നു പ്രദക്ഷിണം, കുർബാന, 4നു വലിയപള്ളിയിൽ കുർബാനയും വെഞ്ചരിച്ച ഓല വിതരണവും നടക്കും. പെസഹ വ്യാഴം ദിനമായ 28നു 4നു കാൽകഴുകൽ ശുശ്രൂഷയും കുർബാനയും 6 മുതൽ 7 വരെ പൊതു ആരാധന.
ദുഃഖവെള്ളി ദിനമായ 29നു രാവിലെ 6നു സപ്ര, തുടർന്ന് ഒരു മണി വരെ വിവിധ വാർഡുകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ ആരാധന. 12നു റീജനുകളിൽ നിന്നുള്ള കുരിശിന്റെ വഴി, ഒന്നിനു നേർച്ചക്കഞ്ഞി വിതരണം, 2 മുതൽ 3 വരെ പൊതു ആരാധന, 3നു പീഡാനുഭവ തിരുക്കർമങ്ങളും നഗരി കാണിക്കലും കുരിശു ചുംബനവും. 30നു വൈകിട്ട് 4നു കുർബാന, കുട്ടികളുടെ മാമ്മോദീസയും മാമ്മോദീസാ വാഗ്ദാന നവീകരണവും വെള്ളം, തീ വെഞ്ചരിപ്പ്. ഈസ്റ്റർ ദിനമായ 31നു പുലർച്ചെ 3ന് ഉയിർപ്പ് തിരുനാൾ കർമങ്ങൾ, കുർബാന, 6.30നു വലിയപള്ളിയിലും കപ്പേളയിലും കിഴക്കേത്തലയ്ക്കൽ കുരിശുപള്ളിയിലും കുർബാന. വികാരി ഫാ. ഡോ. ടോം പുത്തൻകളം, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജസ്റ്റിൻ വരവുകാലായിൽ, ഫാ. ജേക്കബ് കളത്തിൽ വീട്ടിൽ എന്നിവർ നേതൃത്വം വഹിക്കും.