ആലപ്പുഴ ∙ നരേന്ദ്രമോദിയും പിണറായി വിജയനും ഒരുപോലെയാണെന്നും ഇരുവരുടെയും ഭരണം ജനങ്ങൾക്കു മടുത്തെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സംസ്ഥാനത്തെ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കും. ബിജെപി ഒരിടത്തും അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. എൽഡിഎഫും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നരേന്ദ്രമോദിയും പിണറായി വിജയനും ഒരുപോലെയാണെന്നും ഇരുവരുടെയും ഭരണം ജനങ്ങൾക്കു മടുത്തെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സംസ്ഥാനത്തെ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കും. ബിജെപി ഒരിടത്തും അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. എൽഡിഎഫും ബിജെപിയും തമ്മിലാണു മത്സരമെന്ന് ഇ.പി.ജയരാജൻ പറഞ്ഞതോടെ അവർക്കിടയിലെ അന്തർധാര പുറത്തുവന്നെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ രമേശ് പറഞ്ഞു.  

കെ.സി.വേണുഗോപാൽ ജയിച്ചാൽ രാജ്യസഭ എംപി സ്ഥാനം കോൺഗ്രസിനു നഷ്ടമാകില്ലേ?
രാജ്യസഭയിൽ എത്ര എംപിമാരുണ്ടെങ്കിലും ഭരണം നേടാനാകില്ല. അതിനായി ഏറ്റവും മികച്ച സ്ഥാനാർഥികളെയാണു നിർത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ എംഎൽഎമാർ ലോക്സഭയിലേക്കു മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട ആലപ്പുഴ തിരികെ പിടിക്കാനാണു വേണുഗോപാൽ മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ദേശീയ നേതാവ് വയനാട്ടിൽ മത്സരിക്കുന്നതാണ് ഇടതുപക്ഷത്തിനു പ്രശ്നമെങ്കിൽ, രാഹുലിനെതിരെ എൽഡിഎഫ് മത്സരിക്കരുത്. രാഹുൽഗാന്ധിക്കു വയനാടിനോടു വൈകാരിക ബന്ധമുണ്ട്.

ADVERTISEMENT

സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാടിൽ ആശയക്കുഴപ്പമുണ്ടോ?
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെ കോൺഗ്രസ് എതിർക്കുന്നു. കോൺഗ്രസിനു പലയിടത്തും പല നിലപാടെന്നു പറയുന്ന മുഖ്യമന്ത്രിക്കും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമാണ് ആശയക്കുഴപ്പം.

‌സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി?
സംസ്ഥാനത്തെ ഇത്രയും കടക്കെണിയിലാക്കിയതിന്റെ ഉത്തരവാദിത്തം ഡോ. തോമസ് ഐസക്കിനാണ്. കേന്ദ്രം നൽകാനുള്ളതു ചോദിച്ചു വാങ്ങണം. നികുതി കൃത്യമായി പിരിക്കണം.

ADVERTISEMENT

അവഗണിച്ചെന്ന പത്മജയുടെ പരാതിയെപ്പറ്റി..? 
മുതിർന്ന നേതാവിന്റെ മകൾ എന്ന നിലയിൽ പത്മജയ്ക്കു രണ്ടു തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകി. പാർട്ടി സ്ഥാനങ്ങളും നൽകി. നേതാക്കൾ ബിജെപിയിലേക്കു പോകുന്നത് അധികാരഭ്രമം കാരണവും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സമ്മർദം ചെലുത്തുന്നതിനാലും ആണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT