അമ്പലപ്പുഴ ∙ സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ തൽക്കാലം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടി ഉപേക്ഷിച്ചത്.അതേസമയം ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തി സംഘർഷം ഉണ്ടാക്കിയവർക്കെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ തൽക്കാലം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടി ഉപേക്ഷിച്ചത്. അതേസമയം ലോക്കൽ കമ്മിറ്റി ഓഫിസിൽ എത്തി സംഘർഷം ഉണ്ടാക്കിയവർക്കെതിരെ നടപടി ഉണ്ടാകാത്തതിൽ പ്രവർത്തകരിൽ പ്രതിഷേധം ശക്തമാണ്. സിപിഎം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടർ.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഐആർഇ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫിസ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. ഇതിനെതിരെയും പാർട്ടിയിൽ ശക്തമായ പ്രതിഷേധമുണ്ട്.  വിദേശത്ത് ജോലി ചെയ്യുന്ന പാർട്ടി അനുഭാവിയായ കരൂർ സ്വദേശിയുടെ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിലുണ്ടായ സംഘർഷത്തിൽ അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും എച്ച്.സലാം എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ്  അംഗവുമായ കെ.അജ്മൽ ഹസന് പരുക്കേറ്റിരുന്നു.  ശനിയാഴ്ച വൈകിട്ട് 5ന് ആയിരുന്നു സംഭവം.