തുറവൂർ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത ഒറ്റ വേനൽ മഴയിൽ റോഡിൽ കനത്ത വെള്ളക്കെട്ട്. അരൂർ–തോപ്പുംപടി സംസ്ഥാന പാതയിൽ അരൂർ മാർക്കറ്റിന് സമീപം റെയിൽവേ ഓവർ ബ്രിജിനു താഴെയാണ് വെള്ളക്കെട്ട് ശക്തമായത്. വേനൽ മഴ ജനങ്ങൾക്ക് കനത്ത ചൂടിൽ നിന്നു ചെറിയൊരാശ്വാസമായെങ്കിലും റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത ഒറ്റ വേനൽ മഴയിൽ റോഡിൽ കനത്ത വെള്ളക്കെട്ട്. അരൂർ–തോപ്പുംപടി സംസ്ഥാന പാതയിൽ അരൂർ മാർക്കറ്റിന് സമീപം റെയിൽവേ ഓവർ ബ്രിജിനു താഴെയാണ് വെള്ളക്കെട്ട് ശക്തമായത്. വേനൽ മഴ ജനങ്ങൾക്ക് കനത്ത ചൂടിൽ നിന്നു ചെറിയൊരാശ്വാസമായെങ്കിലും റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. വാഹനങ്ങൾ പോകുമ്പോൾ വഴി യാത്രികരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചു വീഴുകയാണ്.

വെള്ളക്കെട്ടിന് പരിഹാരമായി 2 വർഷം മുൻപ് ഇവിടെ കാന നിർമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കാനയാണിത്. വേനൽ മഴയെത്തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലും പല ഭാഗത്തും പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നുണ്ട്,അരൂർ പഞ്ചായത്ത് പരിധിയിൽ നന്നായി മഴ പെയ്തെങ്കിലും തെക്കൻ മേഖലയിലെ എഴുപുന്ന, കോടംതുരത്ത്, കുത്തിയതോട്, തുറവൂർ എന്നീ പഞ്ചായത്തുകളിൽ മഴ ലഭിച്ചില്ല.