പെസഹ വ്യാഴം: പള്ളികളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷ
ചേർത്തല∙പെസഹ വ്യാഴം ആചരണത്തിന്റെ ഭാഗമായി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വൈകിട്ട് തിരുവത്താഴ ബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ബസിലിക്ക റെക്ടർ ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽ തൈയിൽ മുഖ്യകാർമികത്വം വഹിക്കും. സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ

ചേർത്തല∙പെസഹ വ്യാഴം ആചരണത്തിന്റെ ഭാഗമായി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വൈകിട്ട് തിരുവത്താഴ ബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ബസിലിക്ക റെക്ടർ ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽ തൈയിൽ മുഖ്യകാർമികത്വം വഹിക്കും. സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ, ഫാ. പ്രവീൺ പോൾ മണ്ണാമുറി, ഫാ.ഷെല്ലി ആന്റണി അറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ രാവിലെ മുതൽ വിവിധ ചടങ്ങുകളോടെ പെസഹ വ്യാഴം ആചരിക്കും. വൈകിട്ടു നടക്കുന്ന തിരുവത്താഴ സമൂഹബലിയിൽ ഫാ. ജോസഫ് പുത്തൻപുരക്കൽ പ്രസംഗിക്കും.
തുടർന്ന് വികാരി ഫാ.ജോർജ് എടേഴത്തിന്റെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ,ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി ഏഴിന് നാനാജാതി മതസ്ഥർ ചേർന്ന് മാനവ മൈത്രീദീപം തെളിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചന്തറ, ചേർത്തല മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എം.എ .കരീം തുടങ്ങിയവർ പങ്കെടുക്കും. ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാന എന്നിവയും രാത്രി 12ന് പരസ്യ ആരാധനയും നടക്കും.ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ രാവിലെ 6.30 ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തി കാർമികത്വം വഹിക്കും. തുടർന്ന് ആരാധന, വൈകിട്ട് ആറിന് പൊതു ആരാധന തുടർന്ന് അപ്പം മുറിക്കൽ ശുശ്രൂഷ.