വടക്കേക്കര ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ ഇനിയുമെത്ര നാൾ കാത്തിരിക്കണം
Mail This Article
പൂച്ചാക്കൽ ∙ പൂച്ചാക്കൽ വടക്കേക്കരയിലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ കാത്തിരിപ്പു കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.വർഷങ്ങൾ പഴക്കമുള്ളതാണ് കാത്തിരിപ്പു കേന്ദ്രം. മുകളിലെ കോൺക്രീറ്റും വശങ്ങളിലെ ഭിത്തിയും തകർന്ന് വിണ്ടിരിക്കുകയാണ്. കോൺക്രീറ്റ് പാളികൾ ഇടയ്ക്ക് വീഴുന്നുമുണ്ട്. പുതുക്കി നിർമിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. പാണാവള്ളി പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് നടപടി സ്വീകരിക്കേണ്ടത്. ഫണ്ട് ലഭ്യതയാണ് തടസ്സമെന്നാണ് വിവരം. വേനൽ കടുത്തതോടെ തണൽ തേടി കൂടുതലാളുകൾ കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്പാണാവള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെയും മണപ്പുറം കവലയിലെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർച്ചയുടെ വക്കിലാണ്.