ചെങ്ങന്നൂർ∙ ഓൺലൈൻ ട്രേഡിങ്ങിൽ 40% ലാഭം വാഗ്ദാനം ചെയ്തു അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 4 പേർ പിടിയിൽ. ചെറിയനാട് ഇടമുറി കളയ്ക്കാട്ട് നന്ദനം വീട്ടിൽ നവീൻ കുമാറിൽ നിന്നാണു പണം തട്ടിയെടുത്തത്.പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂ‍ർ പൊറ്റമ്മൽ വീട്ടിൽ പി.രാഹുൽ (26), എറണാകുളം കണിയന്നൂർ തൃക്കാക്കര നോർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ ഓൺലൈൻ ട്രേഡിങ്ങിൽ 40% ലാഭം വാഗ്ദാനം ചെയ്തു അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 4  പേർ പിടിയിൽ. ചെറിയനാട് ഇടമുറി കളയ്ക്കാട്ട് നന്ദനം വീട്ടിൽ നവീൻ കുമാറിൽ നിന്നാണു പണം തട്ടിയെടുത്തത്. പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂ‍ർ പൊറ്റമ്മൽ വീട്ടിൽ പി.രാഹുൽ (26), എറണാകുളം കണിയന്നൂർ തൃക്കാക്കര നോർത്ത് വടകോട് കങ്ങരപ്പടി നാറാണത്ത് വീട്ടിൽ കെ.എം.ഷിമോദ്  (40), തൃശൂർ മുകുന്ദപുരം കാറളം താണിശേരി കിഴുത്താണി കൈപ്പള്ളി വീട്ടിൽ ഹരിപ്രസാദ് (33) ,  ചാലക്കുടി പോട്ട അലവി സെന്റർ കൈതാരത്ത് വീട്ടിൽ ആൻജോ ജോയി (28) എന്നിവരെയാണ് എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നായി വെണ്മണി പൊലീസ് പിടികൂടിയത്. 

പ്രതികൾ കലൂരിലെ ബാങ്ക് ശാഖയിൽ നിന്നും പണം പിൻവലിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത തുക മറ്റ് പ്രതികൾ ഒന്നാം പ്രതിയുടെ ‘വാടക അക്കൗണ്ടിൽ’ നിന്നു പിൻവലിച്ചാണ്  തട്ടിപ്പ് നടത്തിയത്.

ADVERTISEMENT

ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങൾ ഇത്തരത്തിൽ കമ്മിഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനു ശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.