ആലപ്പുഴ∙ വെള്ളം കയറി മുങ്ങാൻ തുടങ്ങിയ ഹൗസ് ബോട്ടിൽ അഗ്നി രക്ഷാസേനയെത്തി രക്ഷാ പ്രവർത്തനം നടത്തി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മാർത്താണ്ഡം കായലിൽ വച്ച് , വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ചിറ്റാടി ഹൗസ് ബോട്ടിൽ വെള്ളം കയറിയത്. വിനോദ സഞ്ചാരികളുമായി കായൽ സന്ദർശനത്തിന് പോയി തിരിച്ചു വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വെള്ളം കയറി മുങ്ങാൻ തുടങ്ങിയ ഹൗസ് ബോട്ടിൽ അഗ്നി രക്ഷാസേനയെത്തി രക്ഷാ പ്രവർത്തനം നടത്തി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മാർത്താണ്ഡം കായലിൽ വച്ച് , വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ചിറ്റാടി ഹൗസ് ബോട്ടിൽ വെള്ളം കയറിയത്. വിനോദ സഞ്ചാരികളുമായി കായൽ സന്ദർശനത്തിന് പോയി തിരിച്ചു വരുന്ന വഴിക്കാണ് ബോട്ടിൽ വെള്ളം കയറിയത്.

ഉടൻ ജീവനക്കാർ ആലപ്പുഴ ഫയർഫോഴ്സിൽ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി വേറെ ബോട്ടിൽ കരയ്ക്ക് എത്തിച്ചു. തുടർന്ന്  പമ്പ് ഉപയോഗിച്ച് വെള്ളം   നീക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ  സി.കെ സജേഷ്, പി.പി പ്രശാന്ത്, കെ.ആർ അനീഷ്, വി.വിനീഷ്, ശ്രീജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.