കനാലുകളിലും ഇടത്തോടുകളിലും വെള്ളം വറ്റി: മാലിന്യം, ചെളി; വീർപ്പുമുട്ടി നാട്ടുകാർ
ചേർത്തല∙ വേനൽച്ചൂടിൽ നഗരത്തിലെ കനാലുകളിലും ഇടത്തോടുകളിലും വെള്ളം വറ്റിയതോടെ മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധം മൂലം ജനജീവിതം ദുരിതമാകുന്നു. കനാലുകളിൽ വെള്ളം കുറഞ്ഞതോടെ തോടുകളിൽ ഒഴുക്കു പൂർണമായും നിലച്ചതോടെയാണ് മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധം വ്യാപിക്കുന്നത്.ദുർഗന്ധവും കൊതുകിന്റെ

ചേർത്തല∙ വേനൽച്ചൂടിൽ നഗരത്തിലെ കനാലുകളിലും ഇടത്തോടുകളിലും വെള്ളം വറ്റിയതോടെ മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധം മൂലം ജനജീവിതം ദുരിതമാകുന്നു. കനാലുകളിൽ വെള്ളം കുറഞ്ഞതോടെ തോടുകളിൽ ഒഴുക്കു പൂർണമായും നിലച്ചതോടെയാണ് മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധം വ്യാപിക്കുന്നത്.ദുർഗന്ധവും കൊതുകിന്റെ ശല്യവും കനാൽക്കരയിൽ താമസിക്കുന്നവർ മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറേണ്ടി വരുന്നു സ്ഥിതിയാണ്.
നഗരത്തിലെ സെന്റ് മേരീസ് പാലം നിർമാണത്തിനായി ഒരു വർഷത്തിലധികമായി താൽക്കാലിക ബണ്ടുകൾ നിർമിച്ചതിനാൽ എഎസ് കനാലിൽ ചെളിയും മാലിന്യവും കൂടുതലായി നിറഞ്ഞു. താൽക്കാലിക ബണ്ട് നിർമിച്ചപ്പോൾ കുഴലുകൾ സ്ഥാപിച്ചെങ്കിലും മാലിന്യം നിറഞ്ഞതോടെ ഒഴുക്കു പൂർണമായും നിലച്ചു. കനാൽ കരയിൽ താമസിക്കുന്ന വീട്ടുകാരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. രാത്രി ശുചിമുറിമാലിന്യം കനാലിൽ തള്ളുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പ്രദേശവാസികൾക്ക് എതിർക്കാൻ കഴിയുന്നില്ലെന്നും പൊലീസ് രാത്രി സമയങ്ങളിൽ പരിശോധന ശക്തമാക്കിയാൽ ശുചിമുറി മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുമെന്നാണ് സമീപവാസികൾ പറയുന്നത്.