ചെങ്ങന്നൂർ ∙ എംസി റോഡിൽ വാഹനാപകടങ്ങൾ പെരുകുന്നു, കനത്ത ചൂടും കാരണമെന്നു വിദഗ്ധർ. ഒരാഴ്ചയ്ക്കിടെ ഏഴോളം ചെറുതും വലുതുമായ അപകടങ്ങളാണു മേഖലയിൽ നടന്നത്. കാരയ്ക്കാട് ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസം കാറും സ്കൂട്ടറും അപകടത്തിൽപ്പെട്ടു. വാഹനം ഇടിച്ചു റോഡരികിലെ ഇരുമ്പുപൈപ്പ് റോഡിലേക്കു വീണു കിടക്കുകയാണ്. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ എംസി റോഡിൽ വാഹനാപകടങ്ങൾ പെരുകുന്നു, കനത്ത ചൂടും കാരണമെന്നു വിദഗ്ധർ. ഒരാഴ്ചയ്ക്കിടെ ഏഴോളം ചെറുതും വലുതുമായ അപകടങ്ങളാണു മേഖലയിൽ നടന്നത്. കാരയ്ക്കാട് ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസം കാറും സ്കൂട്ടറും അപകടത്തിൽപ്പെട്ടു. വാഹനം ഇടിച്ചു റോഡരികിലെ ഇരുമ്പുപൈപ്പ് റോഡിലേക്കു വീണു കിടക്കുകയാണ്. ഇതു തുടർ അപകടങ്ങൾക്കു വഴി തെളിക്കുന്ന സ്ഥിതിയാണ്.

അമിതവേഗതയും അശ്രദ്ധയും അപകടങ്ങൾക്കു പ്രധാനകാരണങ്ങളാകുമ്പോഴും കനത്ത ചൂടും ആക്കം കൂട്ടുന്നെന്നാണു വിദഗ്ധർ പറയുന്നത്. കനത്ത വേനലിൽ കിലോമീറ്ററുകളോളം വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ക്ഷീണിതരാകുന്നതും മയക്കത്തിലേക്കു വഴുതുന്നതും അപകടത്തിനിടയാക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ADVERTISEMENT

എംസി റോഡിലെ ബ്ലാക്ക് സ്പോട്ടുകളിൽ ഉൾപ്പെടെ അപകടങ്ങൾ പതിവാകുമ്പോൾ ഭീതിയിലാണു യാത്രക്കാർ. അപകടസാധ്യത കൂടിയ മേഖലയിൽ ബ്ലിങ്കിങ് ലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ അവഗണിച്ച് അമിതവേഗത്തിൽ പായുന്നവരെ നിയന്ത്രിക്കാനും നടപടി വേണം.