മാവേലിക്കര ∙ മുന്നണികൾ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറി കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും. ഇത്തവണ ലോക്സഭ മണ്ഡലത്തിലെ മൊത്തം പോളിങ് 65.95% ആയപ്പോൾ മാവേലിക്കര നിയമസഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ മുന്നണികൾ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറി കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും. ഇത്തവണ ലോക്സഭ മണ്ഡലത്തിലെ മൊത്തം പോളിങ് 65.95% ആയപ്പോൾ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ മാത്രം 65.48% ആണ്. സ്ത്രീ വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിൽ മുന്നണികൾക്കു വീഴ്ച സംഭവിച്ചു എന്നതാണു കണക്കുകൾ വ്യക്തമാക്കുന്നത്. 2019ൽ 80263 സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ ഇത്തവണ 72131 ആയി കുറഞ്ഞു.

2019ൽ 65281 പുരുഷന്മാർ വോട്ട് ചെയ്തപ്പോൾ ഇത്തവണ 61059 ആയി മാറി. 2019ൽ 74.53 % ആയിരുന്നു മാവേലിക്കര നിയോജക മണ്ഡലത്തിലെ പോളിങ്. മാവേലിക്കര നിയമസഭ മണ്ഡലത്തിൽ കൂടുതൽ പേർ വോട്ടു ചെയ്തതു താമരക്കുളം പഞ്ചായത്തിലാണ് 70.07%. ഏറ്റവും കുറവ് പോളിങ് നടന്നതു തഴക്കര പഞ്ചായത്തിലാണ് 59.19%. മാവേലിക്കര നഗരസഭയിൽ 60.66, തെക്കേക്കര 63.6, വള്ളികുന്നം 68.91, പാലമേൽ 68.38, ചുനക്കര 66.05, നൂറനാട് 65.13% പേർ വോട്ടു ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര നിയമസഭ മണ്ഡലത്തിൽ 969 വോട്ടുകളുടെ ഭൂരിപക്ഷമാണു നേടിയത്.