എടത്വ ∙ കടുത്ത ചൂടിനെ പോലും അവഗണിച്ച് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു മുന്നോടിയായുള്ള ചെറിയ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിനു വിശ്വാസികൾ.പ്രധാന തിരുനാൾ ദിനമായ ഇന്ന് 4 ന് നടക്കുന്ന വലിയ പ്രദക്ഷിണത്തിനു മുന്നോടിയായാണ് ഇന്നലെ ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ കടുത്ത ചൂടിനെ പോലും അവഗണിച്ച് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു മുന്നോടിയായുള്ള ചെറിയ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിനു വിശ്വാസികൾ.പ്രധാന തിരുനാൾ ദിനമായ ഇന്ന് 4 ന് നടക്കുന്ന വലിയ പ്രദക്ഷിണത്തിനു മുന്നോടിയായാണ് ഇന്നലെ ചെറിയ പ്രദക്ഷിണം നടന്നത്. ഇന്നു നടക്കുന്ന പെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിനു വിശ്വാസികളാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരിക്കുന്നത്.

ഇന്നലെ പുലർച്ചെ 5.45 ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ ഫാ. തോമസ് തറയിലിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക തിരുക്കർമങ്ങളും തുടർന്ന് 3.45 വരെ നടന്ന കർമങ്ങൾക്കും ശേഷം വൈകിട്ട് 5 ന് നടന്ന ചെറിയ പ്രദക്ഷിണത്തിൽ ചെറു രൂപങ്ങളും കുരിശുകളും വഹിച്ചത് തമിഴ്നാട്ടിൽ നിന്നും എത്തിയ രാജാക്കമംഗലം തുറക്കാർ ആയിരുന്നു. 20 വൈദികരുടെ കാർമികത്വത്തിൽ നടന്ന വിവിധ തിരുക്കർമങ്ങൾക്കു ശേഷം 5 ന് ആയിരുന്നു പ്രദക്ഷിണം ആരംഭിച്ചത്. വികാരി ഫാ.ഫിലിപ് വൈക്കത്തുകാരൻ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ എന്നിവർ നടത്തിയ കുർബാനയ്ക്കു ശേഷം ലുത്തിനിയ ഗാനത്തോടെയായിരുന്നു പ്രദക്ഷിണം ആരംഭിച്ചത്.

ADVERTISEMENT

ആദ്യം പൊന്നിൽ കുരിശും, കൊടിയും ചെറു രൂപങ്ങളും പുറത്തേക്ക് എഴുന്നള്ളിച്ചു. പ്രദക്ഷിണ വഴിയിലുടനീളം വിശ്വാസികൾ വെറ്റിലയും പൂക്കളും വർഷിക്കുന്നുണ്ടായിരുന്നു. ചെറിയ പ്രദക്ഷിണത്തിനു ശേഷം രാജാക്കമംഗലം തുറക്കാർ പള്ളിയിൽ നിന്നും അവകാശ നേർച്ചകളായ ഉപ്പ്, നല്ല മുളക്, മലര്, വലയിൽ ചേർക്കാനുള്ള തലനൂൽ എന്നിവ വികാരി ഫാ. ഫിലിപ് വൈക്കത്തുകാരനിൽ നിന്ന് സ്വീകരിച്ച് രാത്രിയോടെ മടങ്ങി.അസി. വികാരിമാരായ ഫാ. തോമസ് കാരയ്ക്കാട്ട്, ഫാ. ജേക്കബ് മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, ഫാ. സേവ്യർ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യൻ മനയത്ത്, ഫാ. സൈമൺ, ഫാ. റ്റോജി പറമ്പിൽ പറമ്പിൽ, ഫാ. ജനീസ്, ഫാ. ജേക്കബ് കളത്തിവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

കൈക്കാരന്മാരായ ജെയിസപ്പൻ മത്തായി, ജയിംസ്കുട്ടി, പി.കെ. ഫ്രാൻസിസ്, ജനറൽ കൺവീനർ ബിനോയ് മാത്യു, പബ്ലിസിറ്റി കൺവീനർ സെബാസ്റ്റ്യൻ കണ്ണന്ത്ര, ടോം ജെ. കൂട്ടക്കര, ജോസി പരുമൂട്ടിൽ, സ്റ്റീഫൻ പറപ്പള്ളി, ടോണി കല്ലൂപ്പറമ്പിൽ, ചാക്കോ ആന്റണി , ടെസ്സി സാബു, റിൻസി കണ്ടത്തിൽപറമ്പിൽ, കവിത തോപ്പിൽ, റോബിൻ ടി. കളങ്ങര എന്നിവർ നേതൃത്വം നൽകി.ഇന്ന് രാവിലെ 5 മുതൽ തമിഴിലും മലയാളത്തിലും വിശുദ്ധ കുർബാനയും നൊവേനയും നടക്കും. രാവിലെ 9 ന് കോട്ടാർ രൂപത മുൻ ബിഷപ് ഡോ. പീറ്റർ റെമിജിയൂസ്, 10.30 ന് തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ എന്നിവരുടെ കാർമികത്വത്തിൽ തമിഴ് സീറോ മലബാർ ക്രമത്തിൽ കുർബാന, ചങ്ങനാശേരി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, കുഴിത്തുറ രൂപത ബിഷപ് റവ. ജോ. ആൽബർട്ട് എന്നിവരുടെ കാർമികത്വത്തിൽ കുർബാനയ്ക്കും ശേഷം ആണ് തിരുനാൾ പ്രദക്ഷിണം ഫാ. ജോസഫ് ചോരേട്ട് കാർമികത്വം വഹിക്കും.