ആലപ്പുഴ∙ വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും വില കുറഞ്ഞ വൈദ്യുതി കായംകുളം നിലയത്തിലൂടെ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിനോ കെഎസ്ഇബിക്കോ താൽപര്യമില്ല. കൊച്ചിയിൽ നിന്നു കായംകുളത്തേക്ക് 100 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനിലൂടെ എൽഎൻജി എത്തിച്ചാൽ പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും വില കുറഞ്ഞ വൈദ്യുതി കായംകുളം നിലയത്തിലൂടെ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിനോ കെഎസ്ഇബിക്കോ താൽപര്യമില്ല. കൊച്ചിയിൽ നിന്നു കായംകുളത്തേക്ക് 100 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനിലൂടെ എൽഎൻജി  എത്തിച്ചാൽ പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനു ലഭിക്കും. ഒപ്പം  അടുത്ത വർഷത്തോടെ അടച്ചുപൂട്ടലോ, അതോ സ്വകാര്യവൽക്കരണമോ എന്ന ഭീഷണിയിൽ കഴിയുന്ന കായംകുളം വൈദ്യുതി നിലയത്തിന് ജീവശ്വാസവും പകരാം.  കേരളത്തിന്റെ സ്വപ്ന പദ്ധതിയായാണ് കായംകുളം താപവൈദ്യുതി നിലയം 1189.94 കോടി രൂപയുടെ ലോകബാങ്ക് വായ്പ വിനിയോഗിച്ച് 1998ൽ കമ്മിഷൻ ചെയ്തത്. 

2000 ഫെബ്രുവരി മുതൽ നിലയം പൂർണശേഷിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. ആദ്യകാലങ്ങളിൽ നാഫ്ത വാതകം ഉപയോഗിച്ചു പ്രവർത്തിച്ചു വന്നിരുന്ന നിലയത്തിനു നാഫ്തയുടെ വില ഉയർന്നതോടെ കുറഞ്ഞ യൂണിറ്റ് നിരക്കിൽ വൈദ്യുതി വിൽക്കാൻ പറ്റാതായി. വില വർധിച്ചതോടെ താപനിലയത്തിലെ വൈദ്യുതി വാങ്ങുന്നതിൽ കെഎസ്ഇബി കുറവു വരുത്തി. ഇതോടെ നിലയത്തിന്റെ പ്രതിസന്ധിയും ആരംഭിച്ചു. വാതകം ഉപയോഗിച്ചു  പ്രവർത്തിച്ചാൽ മാത്രമേ നിലയത്തിനു ഇനി നിലനിൽക്കാൻ കഴിയൂ എന്നു മനസ്സിലാക്കി വാതകം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ കഴിയും വിധം 30 കോടി രൂപ ചെലവഴിച്ച് യന്ത്ര സംവിധാനങ്ങൾ നവീകരിച്ചു.  എന്നാൽ കൊച്ചിയിൽ നിന്നു റോഡ് മാർഗം വലിയ ടാങ്കറുകൾ വഴി വാതകം എത്തിക്കാൻ വൻ ചെലവ് വരുമെന്നതിനാൽ നവീകരിച്ച യന്ത്രങ്ങൾ ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ADVERTISEMENT

സംസ്ഥാന സർക്കാരും എൻടിപിസിയും തമ്മിലുള്ള വൈദ്യുതി വാങ്ങൽ കരാർ പ്രകാരം കായംകുളത്ത് വൈദ്യുതി ഉൽപാദിപ്പിച്ചില്ലെങ്കിലും സ്ഥിര വിലയിനത്തിൽ നിശ്ചിത തുക എൻടിപിസിക്കു നൽകേണ്ടതുണ്ട്. 2019 വരെ പ്രതിവർഷം 240 കോടി രൂപയാണ് സർക്കാർ ഇത്തരത്തിൽ നൽകിയത്. ഇതിനെതിരെ കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് സ്ഥിര വില പ്രതിവർഷം 100 കോടി രൂപയായി നിജപ്പെടുത്തി.  ഇത്തരത്തിൽ ഉപയോഗിക്കാത്ത വൈദ്യുതിക്കു വേണ്ടി ഏകദേശം 1400 കോടി രൂപ സംസ്ഥാന സർക്കാർ കഴിഞ്ഞ 9 വർഷത്തിനിടെ എൻടിപിസിക്ക് നൽകിയിട്ടുണ്ട്.  പൈപ്പ് ലൈൻ വലിക്കാൻ വേണ്ടി വരുന്ന ചെലവിനേക്കാൾ വളരെ കൂടിയ തുകയായ ഇത് ഈ നിലയം നിർമാണത്തിനു ചെലവഴിച്ചതിനെക്കാൾ ഉയർന്ന തുക കൂടിയാണ്.

2025 ഫെബ്രുവരി വരെയാണ് കായംകുളത്തെ വൈദ്യുതി വാങ്ങൽ കരാർ കാലാവധി. ഇതിനു ശേഷം നിലയത്തിന്റെ ഭാവി എന്തായിത്തീരുമെന്നതിലും ആശങ്ക നില നിൽക്കുകയാണ്. നാഷനൽ തെർമൽ പവർ കോർപറേഷൻ(എൻടിപിസി)നു കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 വൈദ്യുതി നിലയങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഗുജറാത്തിലെ കാവാസ് തെർമൽ പവർ പ്ലാന്റിൽ 500 കിലോമീറ്റർ ദൂരത്തു നിന്നും പൈപ്പ് ലൈനിലൂടെ വാതകം എത്തിച്ചാണ് പ്രവർത്തിച്ചു വരുന്നത്.  മറ്റെല്ലാ സംസ്ഥാനങ്ങളും കാലാകാലങ്ങളിൽ നിലയങ്ങൾ ആധുനികവൽക്കരിച്ചു കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കോടികൾ ചെലവഴിച്ചു നിർമിച്ച കായംകുളം നിലയം മാത്രം വർഷങ്ങളായി നോക്കു കുത്തിയായി നിലകൊള്ളുകയാണ്.