ആലപ്പുഴ ബൈപാസ്: സ്ലാബ് കോൺക്രീറ്റ് അടുത്തയാഴ്ച മുതൽ; നിർമിക്കുന്നത് 225 മില്ലീമീറ്റർ കനത്തില്‍
ആലപ്പുഴ∙ നഗരത്തിലെ പുതിയ സമാന്തര ബൈപാസ് പാലത്തിനായി സ്ഥാപിച്ച ഗർഡറുകൾക്കു മുകളിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യാൻ തുടങ്ങുന്നു. വിജയ് പാർക്കിനു തെക്കുഭാഗത്തെ തൂണുകൾക്കു മുകളിലാണ് ആദ്യഘട്ടത്തിൽ കോൺക്രീറ്റ് ചെയ്യുന്നത്. ഇവിടെ അടുത്തയാഴ്ച കോൺക്രീറ്റ് തുടങ്ങും. സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനായി ഗർഡറുകൾക്ക് ഇടയിലെ വിടവ് ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് അടച്ചു.

പാലത്തിന്റെ 3 സ്പാനുകൾ ഒരു ഘട്ടമായാണു കോൺക്രീറ്റ് ചെയ്യുന്നത്. ആകെ 95 സ്പാനുകളാണു പാലത്തിനുള്ളത്. 225 മില്ലീമീറ്റർ കനത്തിലാണു കോൺക്രീറ്റ് സ്ലാബ് നിർമിക്കുന്നത്. ഹൈ ഗ്രേഡ് കോൺക്രീറ്റാണു സ്ലാബ് നിർമിക്കുന്നതിന് ഉപയോഗിക്കുക. ഇതിനു മുകളിലാണു ടാർ ചെയ്തു വാഹന ഗതാഗതത്തിനുള്ള റോഡ് സജ്ജമാക്കുക. സ്ലാബ് കോൺക്രീറ്റ് ചെയ്ത് 28 ദിവസം കഴിഞ്ഞാകും തട്ട് ഇളക്കുക.
പണി വേഗത്തിൽ
പഴയ ബൈപാസ് നിർമാണത്തെ അപേക്ഷിച്ച് വേഗത്തിലാണു പുതിയ ബൈപാസ് നിർമിക്കുന്നത്. ആകെയുള്ള 96 തൂണുകളിൽ 86 എണ്ണം പൂർത്തിയായി. റെയിൽവേ മേൽപാലങ്ങൾ ഉള്ള ഭാഗങ്ങളിലാണു നിർമാണം വൈകിയത്. കുതിരപ്പന്തിയിലെ മേൽപാലത്തിനായുള്ള പൈലിങ് കഴിഞ്ഞു. തൂണിന്റെ പണി തുടങ്ങി. മാളികമുക്കിനു സമീപത്തെ റെയിൽവേ മേൽപാലത്തിനായി പൈലിങ് പുരോഗമിക്കുകയാണ്.